Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഇന്ത്യയുടെ ഭൗമനിരീക്ഷണ...

ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഭ്രമണപഥത്തിൽ

text_fields
bookmark_border
risat-2br
cancel

ന്യൂഡൽഹി: ഇന്ത്യയുടെ അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹം റിസാറ്റ്​-2ബി.ആർ 1 ഭ്രമണപഥത്തിൽ. ആന്ധ്രപ്രദേശിലെ ശ്രീഹരികോട്ടയിൽ നിന്നായിരുന്നു വിക്ഷേപണം. പി.എസ്​.എൽ.വി സി-48 സാറ്റ്​ലൈറ്റാണ്​ ഉപഗ്രഹവും കൊണ്ട്​ കുതിച്ചത്​. ഒമ്പത്​ വിദേശ ഉപഗ്രഹങ്ങളും ഇതിനൊപ്പം ഐ.എസ്​.ആർ.ഒ വിക്ഷേപിച്ചിട്ടുണ്ട്​.

576 കിലോ ഗ്രാമാണ്​ റിസാറ്റ്​-2 ബി.ആർ 1ൻെറ ഭാരം. സൈനികാവശ്യത്തിനാണ്​ പ്രധാനമായും റിസാറ്റ്​-2 ബി.ആർ 1 ഉപയോഗിക്കന്നത്​. ഇതിനൊപ്പം കാർഷികാവശ്യങ്ങൾക്കായും ദുരന്തനിവാരണത്തിനായും വനനിരീക്ഷണത്തിനും പ്രയോജനപ്പെടുത്തും.

ഉച്ചക്ക്​ 3.25 ഓടെയാണ്​ ഉപഗ്രഹത്തെയും വഹിച്ച്​ പി.എസ്​.എൽ.വി റോക്കറ്റ്​ കുതിച്ചത്​. 16 മിനിട്ട്​ കൊണ്ട്​ ഭ്രമണപഥത്തിൽ പി.എസ്​.എൽ.വി ഉപഗ്രഹത്തെ എത്തിച്ചു. അഞ്ച്​ വർഷമായിരിക്കും ഉപഗ്രഹത്തിൻെറ കാലാവധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scienceisromalayalam newsRISAT-2BR1Technology News
News Summary - ISRO Launches India's Most Capable Surveillance Satellite-Technology
Next Story