ജിയോയിൽ അധിക ഡാറ്റ എങ്ങനെ സ്വന്തമാക്കാം
text_fieldsഇന്ത്യയിൽ ടെലികോം വിപ്ലവത്തിന് തുടക്കമിട്ട കമ്പനിയാണ് റിലയൻസ് ജിയോ. സൗജന്യ ഡാറ്റ നൽകികൊണ്ട് വിപണി പിടിച്ച ജിയോ പിന്നീട് പതുക്കെ ഇന്ത്യയിൽ ആധിപത്യം ഉറപ്പിക്കുകയായിരുനന്നു. നിലവിൽ പുതുതായെത്തുന്ന പല മൊബൈൽ ഹാൻഡ്സെറ്റുകൾക്കൊപ്പവും ജിയോ അധിക ഡാറ്റ നൽകുന്നുണ്ട്. സാംസങ്, ഷവോമി, മൈക്രോമാക്സ്, ഒപ്പോ, വിവോ തുടങ്ങിയ മോഡലുകൾക്കൊപ്പമാണ് ജിയോ അധിക ഡാറ്റ ലഭിക്കുക.
മൈ ജിയോ ആപിലുടെയാണ് അധിക ഡാറ്റ ലഭ്യമാകുക. ജിയോ ആപിൽ കയറി റീഡിം എന്ന ഒാപ്ഷനിൽ ക്ലിക്ക് ചെയ്ത് വൗച്ചർ തെരഞ്ഞെടുത്ത് അധിക ഡാറ്റ സ്വന്തമാക്കാം. 48 മണിക്കുറിനകം കൂടുതൽ ഡാറ്റ ലഭ്യമാകും.
സാംസങ് ഗാലക്സി നോട്ട് 8, ഗാലക്സി എസ് 8, ഗാലക്സി എസ് 8 പ്ലസ് തുടങ്ങിയ ഫോണുകൾക്ക് പരമാവധി 56 ജി.ബി ഡാറ്റയാണ് പരമാവധി ലഭിക്കുക. വിവോ വി 7, വി 7 പ്ലസ് എന്നീ മോഡലകൾക്ക് 10 ജി.ബി അധിക ഡാറ്റയും മറ്റ് മോഡലുകൾക്ക് 7 ജി.ബി ഡാറ്റയും ലഭിക്കും. ഷവോമിയുടെ വിവിധ മോഡലുകൾക്കും അധിക ഡാറ്റ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.