ജിയോ ഇന്ത്യക്ക് പുറത്തേക്കും; ആദ്യമെത്തുക യൂറോപ്പിൽ
text_fieldsമുംബൈ: മുകേഷ് അംബാനിയുെട ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ ആഗോളതലത്തിലും സാന്നിധ്യമുറപ്പിക്കാൻ ഒരുങ്ങുന്നു. ഇതിെൻറ ഭാഗമായി യൂറോപ്പിലാവും കമ്പനി ആദ്യം സേവനം ആരംഭിക്കുക. ഇതിെൻറ ഭാഗമായി എസ്റ്റോണിയയിലാവും ജിയോ ആദ്യമായി സ്ഥാപനം ആരംഭിക്കുക. ഇതിലുടെ യൂറോപ്യൻ യൂണിയനുമായി സഹകരിച്ച് കൂടുതൽ രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കാമെന്നാണ് ജിയോയുടെ കണക്ക് കൂട്ടൽ.
ഇ-റെസിഡൻസി പദ്ധതിയാവും എസ്റ്റോണിയയിൽ ജിയോ ആരംഭിക്കുക. ഇൗ പദ്ധതി പ്രകാരം സർക്കാർ നൽകുന്ന ഡിജിറ്റൽ െഎ.ഡി കാർഡ് ലോകത്ത് എവിടെയും ഉപയോഗിക്കാം. പദ്ധതി നടപ്പിലാക്കാനായി റിലയൻസ് 12.20 കോടി രൂപ നിക്ഷേപിക്കുമെന്നാണ് വിവരം. നിലവിൽ 170 രാജ്യങ്ങളിൽ ജിയോക്ക് റോമിങ് സേവനമുണ്ട്.
2016 സെപ്തംബറിലാണ് ഇന്ത്യയിൽ റിലയൻസ് ജിയോ സേവനം ആരംഭിച്ചത്. സൗജന്യ പ്ലാനുകളിലുടെയും കിടിലൻ ഒാഫറുകളിലുടെയും ഇന്ത്യൻ വിപണിയിൽ ജിയോ തരംഗമാവുകയായിരുന്നു. ഇന്ത്യയിൽ അതിവേഗം വളരുന്ന മൊബൈൽ കമ്പനികളിലൊന്നാണ് റിലയൻസ് ജിയോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.