വീണ്ടും ഒാഫർ പെരുമഴയുമായി ജിയോ
text_fieldsറിലയൻസ് ഇൻഡസ്ട്രീസിെൻറ ടെലികോം വിഭാഗമായ ജിയോ വീണ്ടും ഒാഫറുകളിലുടെ ഞെട്ടിക്കുന്നു. റിപബ്ലിക് ദിനത്തോട് അനുബന്ധിച്ചാണ് ജിയോ പുതിയ ഒാഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്. വിവിധ പാക്കുകളുടെ ഡാറ്റ പരിധി ഉയർത്തുന്നതാണ് ജിയോയുടെ പുതിയ ഒാഫർ.
മുമ്പ് പ്രതിദിനം 1 ജി.ബി ഡാറ്റ ലഭിച്ചിരുന്ന പാക്കുകളിൽ ഇനി മുതൽ 1.5 ജി.ബി ഡാറ്റ ലഭിക്കും. ഇതുപ്രകാരം 149,349,399,449 രൂപയുടെ പാക്കുകളിൽ പ്രതിദിനം 1.5 ജി.ബി ഡാറ്റയായിരിക്കും ലഭിക്കുക. 1.5 ജി.ബി ഡാറ്റ ലഭിക്കുന്ന 198, 398, 448, 498 രൂപയുടെ പാക്കുകളിൽ പ്രതിദിനം 2 ജി.ബി കിട്ടും.
ഇതിനൊപ്പം 14 ദിവസത്തേക്ക് 1 ജി.ബി ഡാറ്റ ലഭ്യമാവുന്ന 98 രൂപയുടെ പാക്കിലും ജിയോ മാറ്റം വരുത്തിയിട്ടുണ്ട്. 98 രൂപയുടെ പാക്കിെൻറ കാലാവധി 14 ദിവസത്തിൽ നിന്ന് 28 ആയി കൂട്ടുകയും ഡാറ്റ 1 ജി.ബിയിൽ നിന്ന് 2 ആയി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.