സൂം ആപ്പിൻറെ ഈച്ചക്കോപ്പി; ജിയോ മീറ്റിനെതിരെ നിയമനടപടിക്ക് കമ്പനി
text_fieldsമുംബൈ: സൂം വിഡിയോ കോൺഫറൻസിങ് ആപ്പിെൻറ കോവിഡ് കാലത്തെ ഞെട്ടിക്കുന്ന വളർച്ചയിൽ വിറളിപൂണ്ട് ഗൂഗ്ളും മൈക്രോസോഫ്റ്റുമടക്കം നിരവധി വമ്പൻമാർ അവരവരുടെ വിഡിയോ കോൾ ആപ്പുകൾ നിരനിരയായി അവതരിപ്പിച്ചിരുന്നു. ഏറ്റവും ഒടുവിൽ മുകേഷ് അംബാനിയുടെ ജിയോയും ഒരു കൈ നോക്കി. കഴിഞ്ഞ ആഴ്ച ജിയോ മീറ്റ് എന്ന പേരിൽ ഒരു ആപ്പും ഇറക്കി.
എന്നാൽ, പിന്നാലെ എത്തിയത് വമ്പൻ ട്രോളുകൾ ആയിരുന്നു. കാര്യം മറ്റൊന്നുമല്ല. സൂം ആപ്പിനെ അതേപടി കോപ്പിയടിച്ചാണ് ജിയോ മീറ്റ് യൂസർ ഇൻറർഫേസ് ഉണ്ടാക്കിയിരിക്കുന്നത്. ആപ്പിനുള്ളിലെ ഫീച്ചറുകളും സമാനം. സൂമും ജിയോ മീറ്റും ഒാപൺ ചെയ്ത് ഒരുമിച്ച് വെച്ചാൽ പരസ്പരം മാറിപ്പോകുന്ന തരത്തിലുള്ള സാമ്യതയാണ്.
ജിയോ അതൊന്നും കാര്യമാക്കാതെ തങ്ങളുടെ പുതിയ ആപ്പിനെ പ്രമോട്ട് ചെയ്തു തുടങ്ങി. എന്നാൽ സംഭവത്തിൽ സൂം ആപ്പ് അധികൃതർ ഒടുവിൽ പ്രതികരണവുമായി എത്തി. ഇതുമായി ബന്ധപ്പെട്ട് കമ്പനി ആഭ്യന്തരമായി നിരവധി തവണ ചർച്ചനടത്തിയിട്ടുണ്ടെന്ന് സൂം ഇന്ത്യ തലവൻ സമീർ രാജ പറഞ്ഞു. തങ്ങളുടെ ആപ്പുമായി ജിയോ മീറ്റിനുള്ള സാമ്യത കണ്ട് ഞെട്ടിപ്പോയി. എന്നാൽ, ഇത് സംഭവിച്ചതിൽ അദ്ഭുതമില്ല. അവരുടെ രീതി അങ്ങനെയാവാം. ഞങ്ങൾ ഇത്തരത്തിൽ നേരിടുന്ന ആദ്യത്തെ മത്സരമല്ല ഇത്. ഞങ്ങളുടെ ശ്രദ്ധ ഉപയോക്താക്കളിൽ മാത്രമാണ്. രാജെ എക്കണോമിക്സ് ടൈമിനോട് പ്രതികരിച്ചു. എന്തായാലും സൂമിെൻറ ലീഗൽ ടീം ജിയോക്കെതിരെ നീങ്ങാനുള്ള ഒരുക്കത്തിലാണ്.
സൂം ഒരു ചൈനീസ് ആപ്പല്ല
സൂം ഒരു അമേരിക്കൻ കമ്പനിയാണ്. 2011ൽ ചൈനീസ്-അമേരിക്കൻ കോടീശ്വരനായ എറിക് യുവാനാണ് കമ്പനി സ്ഥാപിച്ചത്. യൂസർമാരുടെ വിവരങ്ങൾ സൂം ചോർത്തുന്നതായി പലകോണിൽ നിന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. ഇന്ത്യയിലും ഇതിനെതിരെ വാർത്തകൾ വന്നു. എന്നാൽ തങ്ങൾ ആരുടേയും ഡാറ്റ ശേഖരികുന്നില്ലെന്ന് അറിയിച്ച സൂം ആപ്പ് അധികൃതർ കേന്ദ്ര സർക്കാറുമായി ചർച്ചയും നടത്തിയിരുന്നു. നിലവിൽ ഇന്ത്യയിൽ രണ്ട് ഡാറ്റ സെൻററുകളും സൂമിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.