തകർപ്പൻ ഒാഫർ; ജിയോ ഫോണിൽ സൗജന്യ കോളും ഇന്‍റർനെറ്റും
text_fieldsമുംബൈ: ടെലികോം മേഖലയിൽ പുതിയ വിപ്ലവത്തിന് തുടക്കമിട്ട റിലയൻസ് ജിയോ വീണ്ടും കിടിലൻ ഒാഫറുകളുമായി രംഗത്ത്. റിലയൻസ് ജിയോയുടെ വാർഷിക പൊതു യോഗത്തിൽ ജിയോ ഫോണുകൾ അവതരിപ്പിച്ചാണ് മറ്റ് സേവനദാതാക്കളെ മുകേഷ് അംബാനി ഞെട്ടിച്ചത്. ഫോൺ സൗജന്യമായി നൽകുമെന്നാണ് പ്രഖ്യാപനമെങ്കിലും 1,500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി നൽകണം. ഈ തുക മൂന്ന് വർഷത്തിനകം തിരിച്ചു നൽകും.
ജിയോ ധന്‍ ധനാ ഓഫര്‍ പ്രകാരം പ്രതിമാസം 153 രൂപയാണ് നിരക്ക്. പരിധിയില്ലാത്ത ഡാറ്റയോടൊപ്പം വോയ്‌സ് കോളുകളും എസ്.എം.എസും സൗജന്യമാണ്.
മാസം 153 രൂപ നൽകാനില്ലാത്തവർക്കു ചെറിയ ഡേറ്റാ പ്ലാനുകളുമുണ്ട്. രണ്ട് ദിവസത്തേക്ക് 24 രൂപക്കും ഒരാഴ്ചത്തേക്ക് 54 രൂപക്കുമുള്ള പ്ലാനുകളും അവകരിപ്പിച്ചിട്ടുണ്ട്. ഫോണിനൊപ്പം ജിയോഫോൺ ടിവി കേബിൾ കൂടി ഉപഭോക്താക്കൾക്കു നൽകും. ഏതു ടിവിയുമായും ഈ കേബിൾ വഴി ജിയോ ഫോൺ ബന്ധിപ്പിക്കാം. ഇന്ത്യയിലെ 22 ഭാഷകൾ ഈ ഫോൺ പിന്തുണയ്ക്കും.
40 വർഷത്തിനിടെ റിലയൻസിന്‍റെ ലാഭം 4,700 മടങ്ങ് വർധിച്ചുവെന്നും മൂന്നു കോടിയിൽനിന്നു 30,000 കോടി രൂപയിലേക്കു ആകെ ലാഭം ഉയർന്നുവെന്നും മുകേഷ് അംബാനി വ്യക്തമാക്കി.
ഫോണിന്‍റെ പ്രീ ബുക്കിങ് ഓഗസ്റ്റ് 24 മുതല്‍ ആരംഭിക്കും. ബുക്ക് ചെയ്യുന്നവര്‍ക്ക് സെപ്റ്റംബര്‍ മുതല്‍ ഫോണ്‍ ലഭിക്കും. ആല്‍ഫ ന്യൂമറിക് കിപാഡ് 2.4 ഇഞ്ച് ഡിസ്‌പ്ലെ, എഫ്.എം റേഡിയോ, ടോര്‍ച്ച് ലൈറ്റ് ഹെഡ്‌ഫോണ്‍ ജാക്ക്, എസ്.ഡി കാര്‍ഡ് സ്ലോട്ട് നാവിഗേഷന്‍ എന്നിവയോട് കൂടിയാകും ഫോണ്‍ ഉപയോക്താക്കളിലെത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.