പുതിയ പ്ലാനുകൾ അവതരിപ്പിച്ച് ജിയോ; നിരക്കിൽ വർധന
text_fieldsന്യൂഡൽഹി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. സാമ്പത്തിക വർഷത്തിെൻറ രണ്ടാം പാദത്തിൽ 270 കോടിയുടെ നഷ്ടം നേരിട്ടതിെൻറ പശ്ചാത്തലത്തിൽ കൂടിയാണ് ജിയോ പ്ലാനുകളുമായി രംഗത്തെത്തുന്നത്. പഴയ ധൻ ധനാ ധൻ ഒാഫർ ഇനി ലഭിക്കണമെങ്കിൽ കൂടുതൽ പണം നൽകേണ്ടി വരും
മുമ്പ് 399 രൂപക്ക് 84 ദിവസത്തേക്ക് പ്രതിദിനം 4ജി വേഗതയിൽ 1ജി.ബി ഡാറ്റയും സൗജന്യ കോളുകളുമാണ് ധൻ ധനാ ധൻ ഒാഫറിൽ കമ്പനി നൽകിയിരുന്നത്. ഇനി പ്ലാൻ ലഭിക്കണമെങ്കിൽ 459 രൂപ നൽകണം. 399 രൂപക്ക് 70 ദിവസത്തേക്ക് ഡാറ്റയും കോളുകളും ലഭിക്കുന്നതാണ് ജിയോയുടെ പുതിയ ധൻ ധനാ ധൻ പ്ലാൻ.
കുറഞ്ഞ തുക റീചാർജ് ചെയ്യുന്നവർക്കായും ജിയോ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. 57,98,149 രൂപയുടെ പ്ലാനുകളാണ് ഇവ. 7,14,28 ദിവസം കാലാവധിയുള്ള ഇൗ പ്ലാനുകളിൽ യഥാക്രമം 1.05ജി.ബി, 2.1 ജി.ബി, 4.2 ജി.ബി ഡാറ്റ ലഭിക്കും. പ്രതിദിനം 4ജി വേഗതയിൽ 150 എം.ബി ഡാറ്റയാണ് ഉപയോഗിക്കാൻ സാധിക്കുക. 509 രൂപക്ക് 49 ദിവസത്തേക്ക് പ്രതിദിനം 2 ജി.ബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും നൽകുന്ന പ്ലാനും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.