കേരളത്തിനായി മാപ്പിൽ ഫ്ലെഡ് റിസോഴ്സ് ഫീച്ചറുമായി ഗൂഗിൾ
text_fieldsതിരുവനന്തപുരം: പ്രളയക്കെടുതിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കേരളത്തിന് സഹായമേകുന്ന നിരവധി ഫീച്ചറുകൾ അവതരിപ്പിച്ച് ടെക് കമ്പനികൾ. ഗൂഗിൾ, ട്രൂകോളർ, ആമസോൺ തുടങ്ങിയ കമ്പനികളാണ് ഫീച്ചറുകളുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രളയ ദുരന്തത്തിെൻറ ആഘാതം പരമാവധി കുറക്കുന്നതിനുള്ള ശ്രമങ്ങളാണ് ടെക് കമ്പനികൾ നടത്തുന്നത്.
പ്രളയക്കെടുതിയിൽ ഒറ്റപ്പെട്ടുപോയവരെ കണ്ടെത്തുന്നതിനുള്ള ഫീച്ചർ ഗൂഗിൾ നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു. ഇതിന് പുറമേ മാപിൽ ഫ്ലെഡ് റിസോഴ്സ് ഫീച്ചറും ഗൂഗിൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ഫീച്ചർ പ്രകാരം ദുരിതാശ്വാസ ക്യാമ്പുകളുടെ വിവരങ്ങൾ, വെള്ളം, ഭക്ഷണത്തിെൻറ ലഭ്യത, സഹായനമ്പറുകൾ, ദുരിതാശ്വാസത്തിനുള്ള സാധനങ്ങളുടെ ശേഖരണം, ആംബുലൻസ്, ഗതാഗതം, വസ്ത്രങ്ങളുടെ ലഭ്യത തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ നൽകും.
കേരളത്തിന് സഹായങ്ങൾ നൽകാനുള്ള പ്രത്യേക ലിങ്ക് ആമസോൺ ആരംഭിച്ചു. ഇൗ ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക് സാധനങ്ങൾ വാങ്ങി നൽകാനുള്ള സംവിധാനമാണ് ആമസോൺ ഒരുക്കുന്നത്. നമ്മൾ നൽകിയ സാധനങ്ങൾ ആമസോൺ ദുരിത മേഖലകളിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒകൾക്ക് ഡെലിവറി ചെയ്യും. ഇതിനൊപ്പം പ്രളബാധിതർക്ക് സഹായം നൽകാനായി ട്രൂകോളർ പേയ്മെൻറ് സംവിധാനവും ആരംഭിച്ചുട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.