ഹോ... രക്ഷപ്പെട്ടു; ഭൂമിക്ക് 72,500 കി.മീ. അകലെ ഛിന്നഗ്രഹം
text_fieldsന്യൂയോർക്: ഹിരോഷിമയിൽ അണുബോംബ് പതിച്ചതിനേക്കാൾ 30 മടങ്ങ് ആഘാതം വരുത്തിയേക്കാ മായിരുന്ന ശൂന്യാകാശശില പാഞ്ഞുപോകുേമ്പാൾ 72,500 കിലോമീറ്റർ അകലമേ അതിന് ഭൂമിയുമാ യി ഉണ്ടായിരുന്നുള്ളൂ. 328 അടി വിസ്തൃതിയുള്ള ആ ഛിന്നഗ്രഹം (ആസ്റ്ററോയ്ഡ്) കടന്നുപോ യ വേഗം കേട്ട് ഞെേട്ടണ്ട. മണിക്കൂറിൽ 88,500 കിലോമീറ്റർ. ഭൂമിയിൽ പതിച്ചാൽ സൂനാമി, വിദ്യുൽപ്രകമ്പനം, കൊടുങ്കാറ്റ് തുടങ്ങിയ വൻദുരന്തത്തിന് കാരണമായേക്കാവുന്ന വേഗമാണത്.
വ്യാഴാഴ്ച പുലർച്ച 6.52നായിരുന്നു 2019 ഒ.കെ എന്ന് വാനനിരീക്ഷകർ വിശേഷിപ്പിച്ച ശൂന്യാകാശശിലയുടെ ഭൂമിക്കു സമീപമുള്ള പ്രയാണം. ഭൂമിയുടെ ഗുരുത്വാകർഷണത്തിൽപെട്ടാൽ ശില നിലംപതിക്കുമോയെന്ന വാനനിരീക്ഷകരുടെ ആശങ്കക്കിടെയായിരുന്നു ആ കടന്നുപോക്ക്.സൗരയൂഥത്തിൽ സൂര്യനു ചുറ്റും ഭ്രമണംചെയ്യുന്ന ഗ്രഹങ്ങളെക്കാൾ ചെറുതും ഉൽക്കകളെക്കാൾ വലുതുമായ വസ്തുക്കളാണ് ഛിന്നഗ്രഹങ്ങൾ. ചൊവ്വക്കും വ്യാഴത്തിനും ഇടയിലുള്ള വലയത്തിലെ (ആസ്റ്ററോയ്ഡ് ബെൽറ്റ്) വസ്തുക്കളെയാണ് പൊതുവെ ഛിന്നഗ്രഹങ്ങളായി വിശേഷിപ്പിക്കാറ്. ബ്രസീലിലെ ഒലിവേറയിലുള്ള സോനിയർ (സതേൺ ഒബ്സർവേറ്ററി ഫോർ നിയർ എർത്ത് ആസ്റ്ററോയ്ഡ് റിസർച്) വാനനിരീക്ഷണകേന്ദ്രം 2019 ഒ.കെ ശിലയുടെ വരവിനെപ്പറ്റി ദിവസങ്ങൾക്കുമുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അവർക്ക് ഇതിെൻറ വലുപ്പത്തെക്കുറിച്ചും വരുന്ന പാതയെ സംബന്ധിച്ചും കൂടുതൽ വിവരം ലഭ്യമായിരുന്നില്ല.
സുരക്ഷിത അകലത്തായിരുന്നു നമ്മളെങ്കിലും ഭൂമിയും ചന്ദ്രനും തമ്മിലെ ദൂരത്തേക്കാൾ കുറവായിരുന്നു ആ അകലമെന്നത് നിസ്സാരമായി തള്ളിക്കളയാവുന്നതായിരുന്നില്ല. ശിലയുടെ വരവ് സസൂക്ഷ്മം വീക്ഷിച്ചുവരുകയായിരുന്നു ജ്യോതിശാസ്ത്രജ്ഞർ. 1801ലാണ് സിറിസ് എന്ന ആദ്യ ഛിന്നഗ്രഹം ജുസെപ്പെ പിയാറ്റ്സി കണ്ടെത്തിയത്. ഇത് ഒരു ഗ്രഹമാണെന്നായിരുന്നു ആദ്യം കരുതപ്പെട്ടത്. ഇതിനുശേഷം മറ്റു ഛിന്നഗ്രഹങ്ങളും കണ്ടെത്തപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.