നാല് കാമറകളുമായി ലെനോവ കെ 9
text_fieldsമൂന്നിലും പിന്നിലും ഇരട്ട കാമറകളുമായി ലെനോവയുടെ പുതിയ ഫോൺ പുറത്തിറങ്ങി. ലെനോവയുടെ കെ 9നാണ് നാല് കാമറകളുമായി വിപണിയിലെത്തുന്ന ഫോൺ. ഇതിന് പുറമേ എ 5 എന്ന ബജറ്റ് ഫോണും ലെനോവ പുറത്തിറക്കി. ലെനോവ കെ 9െൻറ ഒരു വേരിയൻറും എ5െൻറ രണ്ട് വേരിയൻറുകളുമാണ് കമ്പനി പുറത്തിറക്കുക. എ9െൻറ 3 ജി.ബി റാം 32 ജി.ബി സ്റ്റോറേജുമുള്ള മോഡലിന് 8,999 രൂപയാണ് വില. എ5െൻറ 2 ജി.ബി റാം 16 ജി.ബി സ്റ്റോറേജിന് 5999 രൂപയും 3 ജി.ബി 32 ജി.ബി സ്റ്റോറേജിന് 6,999 രൂപയുമാണ് വില. രണ്ട് ഫോണുകളും ഫ്ലിപ്കാർട്ടിലുടെയാവും വിൽപന നടത്തുക
കെ 9
5.7 ഇഞ്ച് എച്ച്.ഡി പ്ലസ് ഡിസ്പ്ലേ,2.5 ഡി ഗ്ലാസ് പ്രൊട്ടക്ഷൻ, 2.5 ജിഗാഹെഡ്സ് മീഡിയടെക് എം.ടി 6762 ഒക്ടോകോർ പ്രൊസസർ, 3 ജി.ബി റാം 32 ജി.ബി സ്റ്റോറേജ്, 13+5 മെഗാപിക്സൽ ഡ്യുവൽ റിയർ കാമറ, 13+5 ഡ്യുവൽ മുൻകാമറ എന്നിവയാണ് മറ്റ് പ്രധാന പ്രത്യേകതകൾ. 4,000 എം.എ.എച്ചിേൻറതാണ് ബാറ്ററി.
എ 5
5.45 ഇഞ്ച് എച്ച്.ഡി പ്ലസ് െഎ.പി.എസ് ഡിസ്പ്ലേ, 1.5 ജിഗാഹെഡ്സിെൻറ മീഡിയടെക് പ്രൊസസർ, 2 ജി.ബി റാം/16 ജി.ബി സ്റ്റോറേജ് 3 ജി.ബി റാം/32 ജി.ബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് ഒാപ്ഷനുകളിൽ ഫോൺ വിപണിയിലെത്തും. 13 മെഗാപിക്സലിെൻറ പിൻ കാമറയും 8 മെഗാപിക്സലിെൻറ മുൻ കാമറയുമാണ് നൽകിയിരിക്കുന്നത്. 4,000 എം.എ.എച്ചാണ് ബാറ്ററി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.