ഫേസ്ബുക്കിൻെറ ക്രിപ്റ്റോ കറൻസി ലിബ്ര
text_fieldsക്രിപ്റ്റോ കറൻസിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് ഫേസ്ബുക്ക്. ഫേസ്ബുക്ക് ലിബ്രയെന്ന പേ രിൽ പുറത്തിറക്കുന്ന ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാനും പണമയക്കാനും സാധിക്കും. 2020ൽ ആയിരിക്കും ലിബ്ര പൂർണമായ രീതിയിൽ പുറത്തിറങ്ങുക. ലിബ്ര അസോസിയേഷനായിരിക്കും കറൻസിക്ക് പിന്നിൽ. ബാങ്കിങ് സംവിധാനം ഉപയേ ാഗിക്കാത്തവരെയാണ് പുതിയ കറൻസിയിലൂടെ തങ്ങൾ ലക്ഷ്യം വെക്കുന്നതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.
ലിബ്രയുടെ പൂർണ്ണ നിയന്ത്രണം ഫേസ്ബുക്കിൻെറ കൈയിലായിരിക്കില്ല. 27ഓളം കമ്പനികൾ ചേർന്നാണ് ലിബ്രയെ നിയന്ത്രിക്കുന്നത്. യൂബർ, മാസ്റ്റർകാർഡ്, വീസാ, സ്പോട്ടിഫൈ എന്നിവയാണ് ലിബ്രയുമായി കൈകോർക്കുന്ന കമ്പനികളിൽ ചിലത്. ലിബ്ര ഉപയോഗിച്ച് ലോകത്ത് എവിടെയും ഇടപാടുകൾ നടത്താമെന്നാണ് ഫേസ്ബുക്ക് അറിയിക്കുന്നത്. ഈ ഇടപാടുകൾക്ക് യൂസർ ഫീ ഈടാക്കുകയുമില്ല.
ലിബ്ര ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾ പൂർണമായും കേന്ദ്രീകൃതവും സ്വകാര്യവുമായിരിക്കും. കാലിബ്ര എന്ന ആപ് ഇൻസ്റ്റാൾ ചെയ്ത് ലിബ്ര കറൻസി ഉപയോഗിച്ച് തുടങ്ങാം. ലിബ്രയുടെ വില പിടിച്ച് നിർത്താനായി റിസർവുകളും ഫേസ്ബുക്ക് സൃഷ്ടിക്കും. ബാങ്ക് നിക്ഷേപങ്ങളും സർക്കാർ സെക്യൂരിറ്റീസും, സൃഷ്ടിക്കപ്പെടുന്ന ഓരോ ലിബ്രായ്ക്കു വേണ്ടിയും കരുതലായി സൂക്ഷിക്കും. അങ്ങനെ ലോകത്തെ ഏറ്റവും മികച്ച കറൻസിയായി ലിബ്രയെ വളർത്താനാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.