റവന്യൂ വകുപ്പ് സേവനങ്ങൾ ഇനി മൊബൈല്‍ വഴി
text_fieldsതിരുവനന്തപുരം: അടച്ചുപൂട്ടലിനുശേഷം വില്ലേജ് ഓഫിസുകളും അക്ഷയകേന്ദ്രങ്ങളും തുറക്കുമ്പോഴുണ്ടാകുന്ന തിരക്ക് ഒഴിവാക്കാൻ റവന്യൂ വകുപ്പ് സേവനങ്ങൾ മൊബൈൽ ഫോൺ വഴി ലഭ്യമാക്കും. 24 സർട്ടിഫിക്കറ്റുകളാണ് ‘എം കേരള’ ആപ്ലിക്കേഷനിലൂടെ ലഭിക്കുക. സാക്ഷ്യപത്രങ്ങൾക്കായി അപേക്ഷ നൽകാനും ഫീസ് ഒടുക്കാനും സാക്ഷ്യപത്രം ഡൗൺലോഡ് ചെയ്യാനും മൊബൈൽ ആപ്പുവഴി സാധിക്കും.
ഗൂഗ്ൾ പ്ലേ സ്റ്റോർ, ഐ.ഒ.എസ് ആപ് സ്റ്റോർ എന്നിവയിൽനിന്ന് ഡൗൺലോഡ് ചെയ്യാം. തുടർന്ന് യൂസർ ഐഡി, പാസ്വേഡ് എന്നിവ നൽകണം. സർവിസ്/ ഡിപ്പാർട്മെൻറ്സ് എന്ന ടാബിൽനിന്ന് സർട്ടിഫിക്കറ്റുകൾ െതരഞ്ഞെടുക്കാം. ആവശ്യമായ വിവരങ്ങൾ ചേർത്ത് അപേക്ഷ സമർപ്പിക്കാം.
ഫീസ് അടക്കാൻ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ്, ഇൻറർനെറ്റ് ബാങ്കിങ്, ഭാരത് ക്യൂ ആർ എന്നിവയിലേതെങ്കിലും തെരഞ്ഞെടുക്കാം. ആവശ്യമായ വിവരങ്ങൾ ചേർത്ത് അപേക്ഷ സമർപ്പിക്കാം. 17 വകുപ്പുകളിൽനിന്നുള്ള നൂറിലധികം സേവനങ്ങൾ ഈ ആപ് വഴി ലഭ്യമാകും. സംശയനിവാരണത്തിനും സാങ്കേതികസഹായങ്ങൾക്കും ഫോൺ: 919633015180.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.