ഇൻറർനെറ്റ് നിയന്ത്രണത്തിന് ഭരണകൂട സഹായവും വേണമെന്ന് സക്കർബർഗ് പരസ്യത്തിൽ
text_fieldsന്യൂയോർക്ക്: ഇൻറർനെറ്റ് ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ ഭരണകൂടങ്ങളുടെയും സഹായ ം വേണമെന്ന് ഫേസ്ബുക്ക് തലവൻ മാർക്ക് സക്കർബർഗ്. വാഷിങ്ടൺ പോസ്റ്റ് പത്രത്തിൽ നൽകിയ പൂർണ പേജ് പരസ്യത്തിലാണ് സമൂഹ മാധ്യമങ്ങളും മറ്റുമുപയോഗിച്ചുള്ള അധാർമിക കൃത്യങ്ങൾ തടയാൻ മാർഗങ്ങൾ നിർദേശിച്ചത്.
പുതിയ നിയമങ്ങൾ നിർമിക്കാൻ ഭരണകൂടങ്ങൾ മുന്നോട്ടുവരണമെന്നും സ്വതന്ത്ര ഇൻറർനെറ്റ് സംവിധാനങ്ങളുടെ പരിമിതികൾ മനസ്സിലാക്കണമെന്നും പരസ്യത്തിലുണ്ട്. അപകടകരമായ ഉള്ളടക്കം, തെരഞ്ഞെടുപ്പിലെ സുതാര്യത, സ്വകാര്യത, ഡാറ്റ കൈമാറ്റം എന്നീ നാലു മേഖലകളിലാണ് നിയമങ്ങൾ അത്യാവശ്യമായി വേണ്ടതെന്ന് സക്കർബർഗ് പറയുന്നു.
ന്യൂസിലൻഡിലെ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിലാണ് സക്കർബർഗ് പത്രത്തിൽ പരസ്യം പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.