Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_right108 മെഗാപിക്​സൽ കാമറ; ...

108 മെഗാപിക്​സൽ കാമറ; സി.സി 9 പ്രോയുടെ വിവരങ്ങൾ പുറത്ത്​ വിട്ട്​ ഷവോമി

text_fields
bookmark_border
mi-cc-9-pro
cancel

108 മെഗാപിക്​സലിൻെറ പിൻ കാമറയുമായി ​എം.ഐയുടെ പുതു മോഡൽ സി.സി. 9 പ്രോ. മോഡലിനെ കുറിച്ചുള്ള വിവരങ്ങൾ ഷവോമി ഔദ്യ ോഗികമായി പുറത്ത്​ വിട്ടു. സ്​നാപ്​ഡ്രാഗൺ 730ജി ഒക്​ടാകോർ പ്രൊസസറായിരിക്കും ഫോണിന്​ കരുത്ത്​ പകരുക. 6.7 ഇഞ്ചി ൻെറ സൂപ്പർ അമലോഡ്​ ഫുൾ എച്ച്​.ഡി ഡിസ്​പ്ലേയാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. 32 മെഗാപിക്​സലി​േൻറതാണ്​ സെൽഫി ക ാമറ.

ഫോണിൻെറ പ്രധാന സവിശേഷത അതിൻെറ പിൻ കാമറകളാണ്​. അഞ്ച്​ കാമറകളും നാല്​ എൽ.ഇ.ഡി ഫ്ലാഷുമാണ്​ ഷവോമി ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്​. ഒപ്​ടിക്കൽ ഇമേജ്​ സ്​റ്റബിലൈസേഷനോട്​ കൂടിയ 108 മെഗാപിക്​സലി​േൻറതാണ്​ പ്രധാന കാമറ. ഇതിനൊപ്പം 20 മെഗാപിക്​സലിൻെറ വൈഡ്​ ആംഗിൾ കാമറയും നൽകിയിട്ടുണ്ട്​. 117 ഡിഗ്രിയിൽ ഫീൽഡ്​ വ്യു നൽകുന്നതാണ്​ വൈഡ്​ ആംഗിൾ കാമറ.

ടെലിഫോ​ട്ടോ ലെൻസോട്​ കൂടിയെത്തുന്ന 12 മെഗാപിക്​സലി​േൻറതാണ്​ മൂന്നാമത്തെ കാമറ. 2x ഒപ്​ടിക്കൽ സൂം കാമറക്കൊപ്പമുണ്ട്​. 8 മെഗാപിക്​സൽ ടെലിഫോ​ട്ടോ ലെൻസിനൊപ്പം 50x ഡിജിറ്റിൽ സൂം ഉള്ളതാണ്​ നാലാമത്തെ കാമറ. 2 സ​െൻറീ മീറ്റർ വരെ വലിപ്പമുള്ള ചെറിയ വസ്​തുക്കളെ ചിത്രീകരിക്കുന്നതിനുള്ള മാക്രോ കാമറായാണ്​ ഫോണിലെ അഞ്ചാമൻ. കാമറയുടെ കാര്യത്തിൽ സാംസങ്​ ഗാലക്​സി നോട്ട്​ 10 പ്ലസ്​, പിക്​സൽ 4 എന്നിവയെ സി.സി 9 പ്രോ മറികടക്കുമെന്നാണ്​ റിപ്പോർട്ടുകൾ. ഇൻ ഡിസ്​പ്ലേ ഫിംഗർപ്രിൻറ്​ സെൻസർ ഉൾപ്പടെയുള്ള സുരക്ഷാ സൗകര്യങ്ങൾ ഫോണിലുണ്ട്​.

സി.സി 9 പ്രോയുടെ 6 ജി.ബി റാം 128 ജി.ബി സ്​റ്റോറേജ്​ വേരിയൻറിന്​ ഏകദേശം 28,000 രൂപയാണ്​ വില. 8 ജി.ബി 128 ജി.ബി സ്​റ്റോറജിന്​ 31,000 രൂപയും 8 ജി.ബി 256 ജി.ബി സ്​റ്റോറേജ്​ വേരിയൻറിന്​ 35,000 രൂപയുമാണ്​ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobilesmalayalam newsMi. CC9 ProTechnology News
News Summary - Mi CC9 Pro Launched With 108-Megapixel-​Technolohy
Next Story