എം.െഎ പ്ലേയുമായി ഷവോമി
text_fields2018ൽ ഷവോമി മോഡലുകൾക്ക് ലഭിച്ച പ്രതികരണം സമ്മിശ്രമായിരുന്നു. റെഡ് മീ നോട്ട് 5 പ്രോ വിജയഗാഥ തുടർന്നപ്പോൾ 6 സീരിസിന് പ്രതീക്ഷിച്ച ഒാളം ഉണ്ടാക്കിയില്ല. എം.െഎ എ2, എ1െൻറ അത്ര മുന്നേറിയില്ല. എന്നാൽ, പോക്കോ എന്ന സബ് ബ്രാൻഡിന് കീഴിൽ പുറത്തിറക്കിയ എഫ് 1, വൺ പ്ലസ് ഉൾപ്പടെയുള്ള പ്രീമിയം ബ്രാൻഡുകൾക്ക് വരെ വെല്ലുവിളി ഉയർത്തി മുന്നേറി. സമീപകാലത്ത് ഇത്രയും ചർച്ചയായ മറ്റൊരു മൊബൈൽ മോഡലുണ്ടാവില്ല. വർഷാവസാനത്തിൽ എം.െഎ പ്ലേ എന്ന മോഡലുമായി വിപണിയിൽ ആധിപത്യം ഉറപ്പിക്കാനാണ് ഷവോമി ലക്ഷ്യമിടുന്നത്.
ഡിസംബർ 24ന് എം.െഎ പ്ലേ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒാണർ പ്ലേയെ ലക്ഷ്യമിട്ടാണ് എം.െഎ പ്ലേയെ ഷവോമി വിപണിയിലിറക്കുന്നത്.വാട്ടർനോച്ച് ഡിസ്പ്ലേയിലായിരിക്കും എം.െഎ പ്ലേ വിപണിയിലെത്തുക. റിയൽ മീ 2 പ്രോയുടെ പിന്നിലുള്ള ഗ്രേഡിയൻറ് ഫിനിഷ് പുതിയ ഫോണിൽ ഷവോമി ഉൾപ്പെടുത്തുമെന്നാണ് സൂചന.
1080x2280 പിക്സൽ റെസലുഷനിലുള്ള 5.84 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് ഡിസ്പ്ലേയാണ് എം.െഎ പ്ലേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇരട്ട പിൻ കാമറകളായിരിക്കും ഫോണിൽ ഉണ്ടാവുക. ഇതിലൊന്ന് 12 മെഗാപിക്സലിേൻറതാണ്. മുൻ വശത്ത് 8 മെഗാപിക്സലിെൻറ കാമറയും നൽകും. 3 ജി.ബി റാം-32 ജി.ബി സ്റ്റോറേജ്, 4 ജി.ബി-64 ജി.ബി സ്റ്റോറേജ്, 6 ജി.ബി-128 ജി.ബി സ്റ്റോറേജ് എന്നിങ്ങനെയാണ് ഫോണിെൻറ വിവിധ വേരിയൻറുകൾ. പരമാവധി 20,000 രൂപ വരെയായിരിക്കും വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.