എഡ്ജ് ബ്രൗസർ എല്ലായിടത്തേക്കും
text_fieldsവിൻഡോസ് 10െൻറ മാത്രം സ്വന്തമായിരുന്ന മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസര്‍ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് (ആപ്പിൾ) സ്മാർട്ട്ഫോണുകളിലേക്കും എത്തുന്നു. കൂടുതൽപേരിലേക്ക് സേവനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഫേവറിറ്റ്സ്, റീഡിങ് ലിസ്റ്റ്, ന്യൂ ടാബ് പേജ് തുടങ്ങിയ തനത് സവിശേഷതകൾ ഇൗ ആപ്ലിക്കേഷനുകളിലുമുണ്ടാവും. ഒരാൾക്കുള്ള പല ഉപകരണങ്ങളിലെ എഡ്ജ് ബ്രൗസറുകൾ ബന്ധിപ്പിക്കാനും കഴിയും.
വെബ്കിറ്റ് എൻജിന്‍ അടിസ്ഥാനമാക്കിയാണ് ഐ.ഒ.എസിനുള്ള എഡ്ജ്. ആപ്പിൾ ഫോണുകളിലെ സഫാരി ബ്രൗസറിന് സമാനമായിരിക്കും ഇത്. ക്രോമിയം ബ്രൗസര്‍ പ്രൊജക്റ്റിലെ ബ്ലിങ്ക് റെന്‍ഡറിങ് എൻജിന്‍ അടിസ്ഥാനമാക്കിയാണ് ആന്‍ഡ്രോയിഡ് എഡ്ജ് ബ്രൗസര്‍ എന്നതിനാൽ കൈകാര്യം കൂടുതൽ എളുപ്പമാകും. ഫോണുകൾക്കും കമ്പ്യൂട്ടറിനും ഒറ്റ ഒ.എസ് എന്ന സങ്കൽപവുമായി വന്ന വിൻഡോസ് പത്തിലാണ് എഡ്ജ് ആദ്യമായി ഇടംപിടിച്ചത്.
പണ്ട് വിൻഡോസുകളിൽ കണ്ടിരുന്ന ഇൻറർനെറ്റ് എക്സ്പ്ലോററിെൻറ പരിമിതികൾ മറികടന്ന് ജനപ്രിയമായ ക്രോം ബ്രൗസറിെൻറ മത്സരം തടുക്കാൻ ലക്ഷ്യമിട്ടാണ് എഡ്ജിനെ മൈക്രോസോഫ്റ്റ് പുറത്തിറക്കിയത്. ആരോ ലോഞ്ചറിനെ ആൻഡ്രോയിഡിനായി മൈക്രോസോഫ്റ്റ് ലോഞ്ചറായി പുനരവതരിപ്പിക്കും.
2015 അവസാനമാണ് ഗൂഗിൾ പ്ലേസ്റ്റോറിൽ ആരോ ലോഞ്ചർ അവതരിപ്പിച്ചത്. ആൻഡ്രോയിഡ് ഫോണിൽ ചെയ്തുവന്ന ജോലികൾ േപഴ്സനൽ കമ്പ്യൂട്ടറിലും തുടരാൻ ഇൗ ലോഞ്ചറിലെ ‘കണ്ടിന്യു ഒാൺ പിസി’ സംവിധാനം സൗകര്യമൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.