സുരക്ഷാ പിഴവുണ്ടായെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്
text_fieldsസാൻഫ്രാൻസിസ്കോ: സുരക്ഷാ പിഴവുണ്ടായെന്ന മുന്നറിയിപ്പുമായി ടെക് ഭീമനായ മൈക്രോസോഫ്റ്റ്. ഇ-മെയിൽ അക്കൗണ ്ടുകളിലേക്ക് ഹാക്കർമാർ കടന്നു കയറിയെന്നാണ് മൈക്രോസോഫ്റ്റിൻെറ മുന്നറിയിപ്പ്. ഹാക്കർമാർ കടന്നുകയറിയ ഇ- മെയിൽ ഉപഭോക്താക്കൾക്ക് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് സന്ദേശം അയച്ചിട്ടുണ്ട്.
ചില ഉപഭോക്താക്കളുടെ ഇ-മെയിലിലേക്ക് പുറത്ത് നിന്നുള്ളവർ കടന്നു കയറിയെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ജനുവരി 1, മാർച്ച് 28 എന്നീ തീയതികളിലാണ് സംഭവമുണ്ടായതെന്ന് മൈക്രോസോഫ്റ്റിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ സിൻഹാ റിപ്പോർട്ട് ചെയ്തു. ഇമെയിൽ അഡ്രസ്, ഫോൾഡർ നെയിം, ഇമെയിലിൻെറ സബ്ജക്ട് ലൈൻ തുടങ്ങിയ വിവരങ്ങൾ മാത്രമാണ് ചോർന്നതെന്നും മൈക്രോസോഫ്റ്റ് വിശദീകരിച്ചു.
സംഭവത്തിൽ ഖേദം പ്രകടിച്ച മൈക്രോസോഫ്റ്റ് പ്രശ്നം ബാധിച്ച ഉപയാക്താക്കൾ പാസ്വേർഡുകൾ മാറ്റണമെന്ന് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.