Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവില കുറഞ്ഞ ടാബുമായി...

വില കുറഞ്ഞ ടാബുമായി മൈക്രോസോഫ്​റ്റ്​

text_fields
bookmark_border
SURFACE-GO
cancel

മൈക്രോസോഫ്​റ്റി​​െൻറ സർഫേസ്​ സീരീസിലെ വില കുറഞ്ഞ ടാബ്​ ഇന്ത്യൻ വിപണിയിൽ. വിൻഡോസ്​ 10 അധിഷ്​ഠിതമാക്കി പ്ര വർത്തിക്കുന്ന സർഫേസ്​ ഗോ എന്ന ടാബ്​ലെറ്റാണ്​​ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്​. യു.എസ്​ വിപണിയിൽ കഴിഞ്ഞ ജൂണിൽ ടാബ​്​ലെറ്റ്​​ എത്തിയിരുന്നു. വൈ-ഫൈ വകഭേദമാണ്​ ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്​.

37,999 രൂപ മുതലാണ്​ സർഫേസ്​ ഗോയുടെ വില തുടങ്ങുന്നത്​. 4 ജി.ബി റാമും 64 ജി.ബി സ്​റ്റോറേജുമാണ്​ മോഡലിനുള്ളത്​. 49,999 രൂപക്ക്​ 8 ജി.ബി റാമും 128 ജി.ബി സ്​റ്റോറേജുമുള്ള മറ്റൊരു മോഡലും കമ്പനി വിപണിയിലെത്തിക്കുന്നുണ്ട്​. 1800X1200 പിക്​സൽ റെസല​ുഷനിലുള്ള 10 ഇഞ്ച്​ ഡിസ്​പ്ലേയാണ്​ സർഫേസ്​ ഗോയ്​ക്ക്​ നൽകിയിരിക്കുന്നത്​. 5 മെഗാപിക്​സലി​​െൻറ മുൻ കാമറയും 8 മെഗാപിക്​സലി​​െൻറ പിൻ കാമറയും ഉൾപ്പെടുത്തിയിരിക്കുന്നു​.

യു.എസ്​.ബി-സി 3.1, ഹെഡ്​ഫോൺ ജാക്ക്​, സ്​റ്റോറേജ്​ വർധിപ്പിക്കാനായി മൈക്രോ എസ്​.ഡി കാർഡ്​ റീഡർ എന്നിവയെല്ലാം ടാബിലുണ്ട്. ഒമ്പത്​ മണിക്കൂർ ബാറ്ററി ബാക്ക്​ അപും ടാബിന്​ ലഭിക്കുമെന്നാണ്​​ മൈക്രോസോഫ്​റ്റി​​െൻറ അവകാശവാദം. ഫ്ലിപ്​കാർട്ട്​ വഴി പ്രീ-ഒാർഡർ നൽകാനുള്ള അവസരമാണ്​ മൈക്രോസോഫ്​റ്റ്​ ഇപ്പോൾ നൽകുന്നത്​. ഡിസംബർ 28 മുതലായിരിക്കും ടാബി​​െൻറ ഡെലിവറി ആരംഭിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:microsofttabletmalayalam newsSurface GOTechnology News
News Summary - Microsoft Surface Go Pre-Orders Open in India, Price Starts at Rs. 37,999-Technology
Next Story