Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവിൻഡോസിന്​ ഇനി...

വിൻഡോസിന്​ ഇനി പെയിൻറ്​ ഇല്ല

text_fields
bookmark_border
ms paint
cancel

ഒരു തലമുറ മുഴുവൻ കമ്പ്യൂട്ടർ പഠിക്കാൻ ഉപയോഗിച്ച പെയ്​ൻറ്​ എന്ന ഫീച്ചർ വിൻഡോസ്​ നിർത്തലാക്കാൻ പോകുന്നു.  നീണ്ട 32 വര്‍ഷത്തിനൊടുവിലാണ്​ െമൈക്രോസോഫ്റ്റ് വിൻഡോസിൽ നിന്നും 'പെയിൻറ്​' എന്ന ഫീച്ചർ എടുത്ത് മാറ്റുന്നത്​. മൈക്രോസോഫ്റ്റി​​െൻറ ഏറ്റവും പുതിയ അപ്‌ഡേറ്റായ വിൻഡോസ് 10 ല്‍ നിന്നാണ്​ പെയിൻറ്​ ഒഴിവാക്കുന്നത്.

പെയിൻറിനെ ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നാണ്​ മൈ​ക്രോസേഫ്​റ്റ്​ അധികൃതർ അറിയിക്കുന്നത്​. പെയിൻറ്​ എന്ന  ഫീച്ചർ കൂടുതൽ വികസിപ്പിക്കില്ല. മൈക്രോസോഫ്​റ്റ്​ വിൻഡോസി​​െൻറ പുതിയ പതിപ്പ​ുകളിൽ നിന്ന്​ പെയിൻറ്​ ഒഴിവാക്കും. എന്നാൽ വിൻഡോസ്​ സ്​റ്റോറുകളിൽ നിന്ന്​ പെയിൻറ്​ ലഭിക്കും. പെയിൻറി​​െൻറ 3ഡി ഫീച്ചർ ആയിരിക്കും ലഭ്യമാകുക. 

1985 ൽ വിൻഡോസ് 1.0 യിലൂടെയാണ് ലോകമെമ്പാടുമുള്ള ജനങ്ങളെ ഡിജിറ്റൽ ചിത്രരചനയിലേക്ക് ക്ഷണിച്ച് കൊണ്ട് പെയിൻറ്​ എത്തിയത്. വിൻഡോസ് 98 ​​െൻറ വരവോടെയാണ് പെയിൻറ്​ ഉപയോഗിച്ച് വരയ്ക്കുന്ന ചിത്രങ്ങൾ ജെ.പി.ഇ.ജി ഫോർമാറ്റിൽ സേവ് ചെയ്യാൻ സാധിച്ചത്. കഴിഞ്ഞ വർഷം ഉപഭോക്താക്കൾക്ക് 3ഡി ചിത്രങ്ങൾ വരക്കാനായി മൈക്രോസോഫ്റ്റ് 3ഡി പെയിൻറ്​ പുറത്തിറക്കിയിരുന്നു. എന്നിട്ടും പെയിൻറ്​ ഇല്ലാതാക്കുക എന്ന മൈക്രോസോഫ്റ്റി​​െൻറ തീരുമാനം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paintmalayalam newsmicrosoft windowstech news
News Summary - microsoft windows stops paint - technology news
Next Story