യുനൈറ്റഡ് പേമെൻറ്സ് ഇൻറർഫേസ് വഴി പണം കൈമാറാമെന്ന് വാട്സ്ആപ്പ് എസ്.ബി.െഎയെ അറിയിച്ചു
text_fieldsതൃശൂർ: സുഹൃത്തുകളും ഗ്രൂപ്പുകളും മൊബൈൽ ഫോണിലൂടെ സന്ദേശങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന വാട്സ്ആപ്പ് വൈകാതെ പണം ഇടപാടിനുള്ള ഇടനിലക്കാരാവും. ഒരു ബാങ്ക് അക്കൗണ്ടിൽനിന്ന് മറ്റൊരു ബാങ്കിെൻറ അക്കൗണ്ടിലേക്ക് പണം കൈമാറാനുള്ള ഇടനിലക്കാരായി പ്രവർത്തിക്കാൻ താൽപര്യം അറിയിച്ച് വാട്സ്ആപ്പ് എസ്.ബി.ഐയെ സമീപിച്ചു. ‘യുനൈറ്റഡ് പേമെൻറ്സ് ഇൻറർഫേസ്’ (യു.പി.ഐ) വഴി ഫണ്ട് കൈമാറാനുള്ള സേവനം നൽകാൻ തയാറാണെന്നാണ് വാട്സ്ആപ്പ് അറിയിച്ചിരിക്കുന്നത്. എസ്.ബി.ഐക്കുപുറമെ നാഷനൽ പേമെൻറ്സ് കോർപറേഷനുമായും മറ്റു ചില ബാങ്കുകളുമായും വാട്സ്ആപ്പ് ഇക്കാര്യം ചർച്ച ചെയ്തുവരുകയാണ്.
രഘുറാം രാജൻ ആർ.ബി.ഐ ഗവർണറായിരുന്ന കാലത്ത് ആവിഷ്കരിച്ച യു.പി.ഐയുടെ നടത്തിപ്പ് നാഷനൽ പേമെൻറ്സ് കോർപറേഷനാണ്. അത് പൂർണതോതിൽ പ്രവർത്തിച്ചുതുടങ്ങിയിട്ടില്ല. യു.പി.ഐ തങ്ങളിലൂടെ നടപ്പാക്കാമെന്നാണ് വാട്സ്ആപ്പിെൻറ വാഗ്ദാനം. സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോകളും മറ്റും ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള വാട്സ്ആപ്പിെൻറ മികവ് ഫണ്ട് കൈമാറ്റത്തിനും ഫലപ്രദമാകുമെന്നാണ് അവരുടെ അവകാശവാദം. ഇതിന് എല്ലാ ബാങ്കുകളും അവരുടെ ഫണ്ട് ട്രാൻസ്ഫർ സംവിധാനം വാട്സ്ആപ്പുമായി ബന്ധിപ്പിക്കേണ്ടി വരും. ‘ട്രൂ കോളർ’ മുഖേന ഐ.സി.ഐ.സി.ഐയും ‘ഹൈക് മെസഞ്ചർ’ വഴി യെസ് ബാങ്കും ഫണ്ട് കൈമാറുന്നുണ്ട്. ഇതിന് റിസർവ് ബാങ്കിെൻറ വാലറ്റ് ലൈസൻസ് ആവശ്യമാണ്. എന്നാൽ, ഇടപാടിെൻറയും ഇടപാടുകാരുടെയും സുരക്ഷക്ക് കർശനമായ മാനദണ്ഡങ്ങൾ തീരുമാനിക്കേണ്ടിവരും. ഇതിന് ആധാർപോലുള്ള ഉപാധികളെ ആശ്രയിക്കാമെന്നാണ് ബാങ്കിങ് വൃത്തങ്ങൾ പറയുന്നത്.
കേന്ദ്രസർക്കാർ ഡിജിറ്റൽ ഇടപാടുകൾ േപ്രാത്സാഹിപ്പിക്കാൻ തുടങ്ങിയതോടെ യു.പി.ഐക്ക് പ്രാധാന്യം ഏറിയിട്ടുണ്ട്. 2016-‘17 സാമ്പത്തിക വർഷം 7,000 കോടി രൂപ മൂല്യമുള്ള 17.8 ദശലക്ഷം ഡിജിറ്റൽ ഇടപാടുകൾ രാജ്യത്ത് നടന്നതായാണ് കണക്ക്. 200 ദശലക്ഷത്തിനടുത്ത് ഉപയോക്താക്കളുള്ള തങ്ങൾക്ക് ഈ സേവനം നന്നായി ചെയ്യാനാകുമെന്നാണ് അവകാശവാദമെന്ന് എസ്.ബി.ഐ വൃത്തങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.