വോയ്സ് ഒാവർ വൈഫൈയും ബ്രോഡ്ബാൻഡ് സംവിധാനവും പ്രഖ്യാപിച്ച് ജിയോ
text_fieldsമുംബൈ: 41മത് വാർഷിക പൊതുയോഗത്തിൽ ഉപഭോക്താക്കളെ വീണ്ടും വിസ്മയിപ്പിച്ച് കൊണ്ട് പുതിയ പദ്ധതികളുടെ പ്രഖ്യാപനവുമായി ജിയോ. ഫിക്സഡ് ലൈൻ ബ്രോഡ്ബാൻഡ് സർവീസ് ആയ ജിയോ ജിഗാ ഫൈബറും വോയ്സ് ഒാവർ വൈഫൈ സംവിധാനവുമാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചത്.
വോയ്സ് ഒാവർ വൈഫൈ സംവിധാനം വൈകാതെ ജിയോ നടപ്പാക്കും. മോശം സിഗ്നൽ കാരണം കോൾ മുറിയുന്നത് ഒഴിവാക്കാൻ വോയ്സ് ഒാവർ വൈഫൈ സംവിധാനം സഹായകരമാണ്. സിഗ്നൽ മോശമാകുന്ന അവസരത്തിൽ പ്രദേശത്ത് ലഭ്യമാക്കുന്ന സൗജന്യ വൈഫൈ ഉപയോഗിച്ച് ഉപഭോക്താവിന് കോൾ പൂർത്തിയാക്കാൻ സാധിക്കും. ജിയോ അവതരിപ്പിച്ച ഫീച്ചർ ഫോണിൽ വോയ്സ് ഒാവർ വൈഫൈ സൗകര്യം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മുകേഷ് അംബാനി പറഞ്ഞു.
ഫിക്സഡ് ലൈൻ ബ്രോഡ്ബാൻഡ് സർവീസിന്‍റെ രജിസ്ട്രേഷൻ ആഗസ്റ്റ് 15ന് ആരംഭിക്കും. നിലവിൽ പതിനായിര കണക്കിന് വീടുകളിൽ ജിയോ ജിഗാ ഫൈബറിന്‍റെ ബീറ്റാ പരീക്ഷണം പുരോഗമിക്കുകയാണ്. അവരുടെ അഭിപ്രായങ്ങൾ കമ്പനി സ്വരൂപിക്കുകയാണെന്നും മുകേഷ് അംബൈനി പറഞ്ഞു.
ഗ്രാമീണ മേഖലയിൽ ജിയോ സേവനം മെച്ചപ്പെടുത്തുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. ജിയോ വരിക്കാരുടെ എണ്ണം 21.5 കോടി കടന്നു. 2016ൽ ജിയോ അവതരിപ്പിച്ചത് മുതൽ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത് ജിയോ ഫീച്ചർ ഫോൺ ആണ്. 22 മാസം കൊണ്ട് ഒരു കമ്പനി ഈ നേട്ടം കൈവരിക്കുന്നത് റെക്കോഡ് ആണെന്നും മുകേഷ് അംബാനി ചൂണ്ടിക്കാട്ടി.
Shri Mukesh D. Ambani, CMD of RIL, speaking at the company’s 41st AGM https://t.co/0r7L75SdrV
— Flame of Truth (@flameoftruth) July 5, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.