Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightസാംസങ്ങിൻെറ​...

സാംസങ്ങിൻെറ​ ​മടക്കാവുന്ന ഫോണിൽ വ്യാപക പ്രശ്​നങ്ങളെന്ന്​ പരാതി

text_fields
bookmark_border
SAMSUNG-GALAXY-FOLD
cancel

സാംസങ്​ പുറത്തിറക്കിയ മടക്കാവുന്ന ഫോണിൽ വ്യാപക പ്രശ്​നങ്ങളെന്ന്​ പരാതി. ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന ്​ മുമ്പ്​ ചില മാധ്യമ പ്രവർത്തകർക്ക്​ റിവ്യൂ ചെയ്യാൻ നൽകിയ ഫോണുകളിലാണ്​ പ്രശ്​നങ്ങൾ കണ്ടെത്തിയത്​. ഫോണിൻെറ രണ്ട്​ ഡിസ്​പ്ലേകളെയും ഒന്നിപ്പിക്കുന്ന ഭാഗത്ത്​ ലൈൻ വീഴുന്നുവെന്നാണ്​ പരാതി. ഡിസ്​പ്ലേയിലെ ഹാർഡ്​വെയറുകൾക്കും പ്രശ്​നം കണ്ടെത്തിയിട്ടുണ്ട്​.

എന്നാൽ, സ്​ക്രീനുകളുടെ സുരക്ഷക്കായി നൽകിയ സ്​റ്റിക്കർ എടുത്തു മാറ്റിയതാണ്​ ഡിസ്​പ്ലേകൾ തകരാറിലാവാൻ കാരണമെന്ന മറുവാദവും പ്രചരിക്കുന്നുണ്ട്​. കനം കുറഞ്ഞ ഈ പ്രൊട്ടക്ഷൻ ഫിലിം സ്​ക്രീനിൻെറ ഭാഗമാണ്​. അത്​ എടുത്ത്​ മാറ്റാൻ പാടില്ലെന്നാണ്​ ടെക്​ വിദ്​ഗ്​ധർ അഭിപ്രായപ്പെടുന്നത്​.

അതേസമയം പ്രധാന ഡിസ്​പ്ലേക്ക്​ തകരാർ സംഭവവിച്ച സ്​മാർട്ട്​ഫോണുകൾ പരിശോധനക്ക്​ വിധേയമാക്കി യഥാർത്ഥ കാരണം കണ്ടെത്തുമെന്ന്​ സാംസങ്​ പുറത്തുവിട്ട പ്രസ്​താവനയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samsungmobilesmalayalam newsGalaxy FoldTechnology News
News Summary - My Samsung Galaxy Fold screen broke after just a day-Technology
Next Story