ജിയോയെ വെല്ലാൻ വോഡഫോൺ െഎഡിയയുമായി കൈകോർക്കുന്നു
text_fieldsമുംബൈ: റിലയൻസ് ജിയോ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ വോഡഫോൺ െഎഡിയയുമായി സഹകരണത്തിന് ഒരുങ്ങുന്നു. ഇക്കണോമിക്സ് ടൈംസാണ് വാർത്ത പുറത്ത് വിട്ടത്. വോഡഫോണിനെ സംബന്ധിച്ച്നിർണായകമായ വിപണിയാണ് ഇന്ത്യ. എന്നാൽ ഏത് തരത്തിലുള്ള സഹകരണമാണ് ഇരു കമ്പനികളും തമ്മിൽ ഉണ്ടാവുക എന്ന കാര്യത്തിൽ ഇനിയും വ്യക്തതയായിട്ടില്ലെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഇരു കമ്പനികളും ഒന്നിച്ച് ചേരുകയാണെങ്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായി അത് മാറും. ഇത് വലിയ വെല്ലുവിളി ഉയർത്തുക ഭാരതി എയർടെല്ലിനാണ്. ഇരു കമ്പനികളും ലയിക്കുക എന്നത് വളരെ പ്രയാസകരമായിരിക്കും എന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ടെലികോം റെഗുലേറ്ററി എജൻസിയായ ട്രായിയുടെ അനുമതി അടക്കം നിരവധി കടമ്പകൾ കടക്കേണ്ടി വരും. സെപ്ക്ട്രം ഉൾപ്പടെയുള്ള കാര്യങ്ങളിലും നിയമപരമായ പ്രശ്നങ്ങൾ നേരിടേണ്ടി വരും. ഇതെല്ലാം പരിഹരിച്ച് മാത്രമേ പരസ്പര ധാരണയിലെത്താൻ ഇരു കമ്പനികൾക്കും സാധിക്കുകയുള്ളു.
എന്നാൽ ഇരു കമ്പനികളുടെയും സഹകരണം നടപ്പിലായാൽ ഇന്ത്യയിലെ പ്രമുഖ മൊബൈൽ ടവർ നിർമാതാക്കളായ ഇൻഡസ് ടവറിെൻറ 58 ശതമാനം ഒാഹരികളും ഇൗ കമ്പനികളുടെ വരുതിയിലാവും. ഇതും എയർടെല്ലിന് വെല്ലുവിളി ഉയർത്തും. ഇൗ സാഹചര്യത്തിൽ പരസ്പര ധാരണ എന്നത് എത്രത്തോളം സാധ്യമാവുമെന്നാണ് വിപണിയിലെ വിദഗ്ധരുടെ ചോദ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.