ക്ലാസെടുക്കുക ഗെയിം ഒാഫ് ത്രോൺസ് ഫെയിം; നികോണിെൻറ സൗജന്യ ഒാൺലൈൻ ഫോട്ടോഗ്രഫി കോഴ്സ്
text_fieldsലണ്ടൻ: കോവിഡ് 19 മൂലമുണ്ടായ ലോക്ഡൗൺ ജനങ്ങളെ വീട്ടിൽ തന്നെയിരിക്കാൻ നിർബന്ധിതരാക്കിയിരിക്കുകയാണ്. ഇൗ സാഹചര്യത്തിൽ പല പ്രമുഖ സ്ഥാപനങ്ങളും ഒാൺലൈൻ കോഴ്സുകൾ സൗജന്യമായും അല്ലാതെയും നൽകിത്തുടങ്ങിയിട്ടുണ്ട്. ഫോട്ടോഗ്രഫി ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. അത് പഠിക്കാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ പ്രശസ്ത കാമറ നിർമാതാക്കളായ നികോൺ ഗംഭീര ഒാൺലൈൻ കോഴ്സുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. നികോൺ സ്കൂൾ എന്ന പേരിൽ കമ്പനി നിരവധി കോഴ്സുകൾ നിലവിൽ സംഘടിപ്പിക്കുന്നുണ്ട്.
പ്രശസ്ത അമേരിക്കൻ ടെലിവിഷൻ സീരീസായ ഗെയിം ഒാഫ് ത്രോൺസിെൻറ ഒൗദ്യോഗിക ഫോട്ടോഗ്രാഫറായ ഹെലൻ സ്ലോനാണ് ലോക്ഡൗൺ കാലത്ത് പ്രത്യേക ക്ലാസെടുക്കാൻ പോകുന്നത്. കോഴ്സ് സൗജന്യമാണ്. നികോണിെൻറ അംബാസഡർ കൂടിയായ ഹെലൻ സ്ലോൻ ഐറിഷ് ഫോട്ടോഗ്രാഫറാണ്. കുട്ടിക്കാലം മുതലേ കാമറകളോട് ചങ്ങാത്തം കൂടിയ അവർ ഗെയിം ഒാഫ് ത്രോൺസ് എന്ന സീരീസിലൂടെയാണ് ലോകപ്രശസ്തയാവുന്നത്. ലോകപ്രശസ്തരായ താരങ്ങളുടെയും സീരീസിലെ ഗംഭീരമായ സെറ്റിെൻറയും ആയിരത്തോളം ചിത്രങ്ങളായിരുന്നു ഹെലൻ ദിവസവും എടുത്തിരുന്നത്.
നികോണിെൻറ ‘അറ്റ് ഹോം വിത്’ ഒാൺലൈൻ കോഴ്സ് സീരീസിെൻറ ഭാഗമായി ഹെലൻ സ്ലോൻ സൂം ആപ്പിൽ ലൈവായി പഠിതാക്കൾക്കൊപ്പം ചോദ്യോത്തര വേളയിൽ പങ്കെടുക്കും. ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്കും അല്ലാത്തവർക്കും സൂം ആപ്പിലൂടെ ഹെലനുമായി നേരിട്ട് സംവദിക്കാം. ഗെയിം ഒാഫ് ത്രോൺസിെൻറ സെറ്റിലെ അനുഭവങ്ങൾ ചോദിച്ചറിയാം. ഫോട്ടോഗ്രഫി മികച്ചതാക്കാനുള്ള ചില പൊടിക്കൈകളും ഹെലൻ നിങ്ങളുമായി പങ്കുവെക്കും. സെഷനിൽ ഹെലെൻറ കാമറ, ലെൻസ്, കിറ്റ് ചോയ്സുകളെ കുറിച്ചും അവർ വിശദീകരണം നൽകും.
മെയ് 22ന് ഇന്ത്യൻ സമയം വൈകുന്നേരം 6:30ന് ആരംഭിക്കുന്ന കോഴ്സ് സൂം ആപ്പിലൂടെയായിരിക്കും സംഘടിപ്പിക്കുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ സ്ലോട്ടുകൾ മാത്രമാണുള്ളത്. ഫോട്ടോഗ്രഫി സ്കിൽ മികച്ചതാക്കാൻ ആഗ്രഹിക്കുന്നവർക്ക് എത്രയും പെട്ടന്ന് https://nikonschool.co.uk/course/7882/at-home-with-helen-sloan/10991 എന്ന വെബ് സൈറ്റിൽ പോയി ജോയിൻ ചെയ്യാം. സ്ലോട്ടുകൾ ലഭിക്കാത്തവർക്ക് സൗജന്യമായി ക്ലാസ് കാണാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.