വോെട്ടടുപ്പിന് 48 മണിക്കൂർ മുമ്പ് ഫേസ്ബുക്കിൽ തെരഞ്ഞെടുപ്പ് പരസ്യങ്ങൾ അനുവദിക്കില്ല
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് നിയമങ്ങൾ കർശനമാക്കാനൊരുങ്ങി ഫേസ്ബുക്ക് ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങൾ. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾക്ക് സമൂഹ മാധ്യമങ്ങൾ രൂപം നൽകി. ഫേസ്ബുക്ക്, ട്വിറ്റർ, വാട്സ് ആപ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെല്ലാം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണങ്ങൾ ഉണ്ടാവും.
ജനപ്രാതിനിധ്യ നിയമത്തിലെ ആർട്ടിക്കൾ 126 ഇനി സമൂഹ മാധ്യമങ്ങൾക്കും ബാധകമാകും. വോെട്ടടുപ്പ് നടക്കുന്നതിന് 48 മണിക്കൂർ മുമ്പ് പരസ്യപ്രചാരണം വിലക്കുന്ന വകുപ്പാണ് ഇത്. ഇത്തരത്തിൽ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾ വഴി വോെട്ടടുപ്പിന് മുമ്പ് പരസ്യം നൽകാൻ കഴിയില്ല.
സമൂഹ മാധ്യമങ്ങൾക്കായി പ്രത്യേക ചട്ടങ്ങൾ രൂപീകരിച്ചത് നല്ലൊരു ചുവടുവെപ്പാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറ പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചട്ടലംഘനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.