നോക്കിയ 3310ൽ ഇനി 4ജിയും
text_fieldsനോക്കിയയുടെ ക്ലാസിക് ഫോൺ 3310ൽ 4ജി സംവിധാനവും വരുന്നു. ചൈനീസ് വിപണിയിലായിരിക്കും ഫോൺ ആദ്യമായി എത്തുക. വിപണിയിലെ അവതരണത്തിന് മുമ്പ് ബാഴ്സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ് ഫോൺ ഒൗദ്യോഗികമായി നോക്കിയ പുറത്തിറക്കും.
ആലിബാബയുടെ ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള യുൻ ഒ.എസിലാവും നോക്കിയയുടെ ഫോൺ പ്രവർത്തിക്കുക. 2.4 ഇഞ്ച് ക്യു.ജി.എ ഡിസ്പ്ലേയായിരിക്കും ഉണ്ടാകുക. 256 എം.ബിയാണ് റാം. 512 എം.ബി സ്റ്റോറേജുമുണ്ടാകും. മൈക്രോ എസ്.ഡ് കാർഡ് വഴി സ്റ്റോറേജ് 64 ജി.ബി വരെ വർധിപ്പിക്കാം.
എൽ.ഇ.ഡി ഫ്ലാഷോട് കൂടിയ 2 മെഗാപിക്സലിെൻറ പിൻകാമറയാണ് ഫോണിൽ ഉണ്ടാവുക. 1200 എം.എ.എച്ചേൻറതാണ് ബാറ്ററി. 5 മണിക്കുർ ടോക്ടൈമും 16 മണിക്കുർ മ്യുസിക് പ്ലേ ബാക്കും ബാറ്ററിയിൽ നിന്ന് കിട്ടും. 4ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടുത്ത്, മൈക്രോ യു.എസ്.ബി തുടങ്ങിയ കണക്ടിവിറ്റി സൗകര്യങ്ങളും ഫോണിൽ ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.