മൂന്ന് ഫോണുകൾ പുറത്തിറക്കി ഇന്ത്യൻ വിപണിപിടിക്കാൻ നോക്കിയ
text_fieldsമുംബൈ: ആൻഡ്രോയിഡ് ഫോണുകളുടെ കടന്ന് കയറ്റത്തിൽ വിപണിയിൽ കാലിടറിയ കമ്പനിയാണ് നോക്കിയ. എച്ച്.എം.ഡി ഗ്ലോബലിെൻറ ഉടമസ്ഥതയിലുള്ള രണ്ടാം വരവിലും കാര്യമായ ചലനമുണ്ടാക്കാൻ നോക്കിയക്ക് ഇന്ത്യൻ വിപണിയിൽ സാധിച്ചിരുന്നില്ല. ഇൗ കുറവ് പരിഹരിക്കാൻ ലക്ഷ്യമിട്ട് മൂന്ന് കിടിലൻ ഫോണുകളാണ് നോക്കിയ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. നോക്കിയ 6, നോക്കിയ 7 പ്ലസ്, നോക്കിയ 8 എന്നീ മോഡലുകളാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചത്
നോക്കിയ 8
49,999 രൂപക്കാണ് ഇന്ത്യൻ വിപണിയിൽ നോക്കിയ എട്ടിനെ പുറത്തിറക്കിയിരിക്കുന്നത്. 5.5 ഇഞ്ച് ഡിസ്പ്ലേ സൈസിലാണ് നോക്കിയ 8 വിപണിയിലെത്തുന്നത്. ത്രീഡി കോർണറിങ് ഗ്ലോറില്ല ഗ്ലാസ് സംരക്ഷണം നൽകുന്ന ഒ.എൽ.ഇഡി ഡിസ്പ്ലേയാണ്. സ്നാപ്ഡ്രാഗൺ പ്രൊസസറാണ് കരുത്ത് പകരുന്നത്. 6 ജി.ബിയാണ് റാം 128 ജി.ബി റോമുമാണ് സ്റ്റോറേജ് സവിശേഷതകൾ. എസ്.ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് ദീർഘിപ്പിക്കാൻ സാധിക്കില്ല. 12 മെഗാപിക്സലിെൻറ ഇരട്ട കാമറകൾ പിന്നിലും 13 മെഗാപിക്സലിെൻറ കാമറ മുന്നിലും നൽകിയിരിക്കുന്നു. 4ജി വോൾട്ട്്, വൈ-ഫൈ, ബ്ലൂടുത്ത്, ജി.പി.എസ്, എൻ.എഫ്.സി തുടങ്ങിയ കണക്ടിവിറ്റി സൗകര്യങ്ങളെല്ലാം ഫോണിലുണ്ട്.
നോക്കിയ 6
16,999 രൂപക്ക് നോക്കിയ 6നെ വിപണിയിലെത്തിക്കുന്നത്. 3 ജി.ബി റാമും 32 ജി.ബി റോമുമുള്ള വേർഷനാണ് നിലവിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 4 ജി.ബി റാമുള്ള വേരിയൻറും വൈകാതെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗോറില്ല ഗ്ലാസിെൻറ സംരക്ഷണത്തോടെയുള്ള 5.5 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്പ്ലേ, സിയസ് ലെൻസോട് കൂടിയ 16 മെഗാപിക്സലിെൻറ പിൻ കാമറ, ഇരട്ട എൽ.ഇ.ഡി ഫ്ലാഷ്, 8 മെഗാപിക്സലിെൻറ മുൻ കാമറ തുടങ്ങിയവയെല്ലാമാണ് ഫോണിെൻറ പ്രധാന ഫീച്ചറുകൾ. 4ജി വോൾട്ട്, വൈ-ഫൈ 802.11ac, ബ്ലൂടുത്ത് , ജി.പി.എസ്/എ.ജി.പിഎസ്, യു.എസ്.ബി ടൈപ് സി തുടങ്ങിയവയാണ് കണക്ടിവിറ്റി ഫീച്ചറുകൾ. 3,000 എം.എച്ച്.ബാറ്ററിയിൽ നിന്ന് 16 മണിക്കൂർ ടോക്ടൈമും 507 മണിക്കുർ സ്റ്റാൻഡ് ബൈയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. എയർെടല്ലുമായി ചേർന്ന് 2,000 രൂപയുടെ കാഷ്ബാക്ക് ഒാഫറും നോക്കിയ നൽകുന്നുണ്ട്.
നോക്കിയ 7 പ്ലസ്
25,999 രൂപക്കാണ് നോക്കിയ 7 പ്ലസിനെ വിപണിയിലെത്തിക്കുന്നത്. ഏപ്രിൽ 30 മുതൽ ഫോണിെൻറ വിൽപന ആരംഭിക്കും. 6 ഇഞ്ച് ഫുൾ എ ച്ച്.ഡി ഡിസ്പ്ലേ, 4 ജി.ബി റാം 64 ജി.ബി റോം, 12 മെഗാപിക്സലിെൻറ പിൻ കാമറ, 13 ശമാഗാപിക്സലിെൻറ മുൻകാമറ, സ്നാപ്ഡ്രാഗൺ പ്രൊസസർ എന്നിവയെല്ലാമാണ് നോക്കിയ 7 പ്ലസിലെ പ്രധാനഫീച്ചറുകൾ. 4ജി വോൾട്ട്്, വൈ-ഫൈ, ബ്ലൂടുത്ത്, ജി.പി.എസ്, എൻ.എഫ്.സി, യു.എസ്.ബി ടൈപ്പ് സി തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളെല്ലാം കമ്പനി നൽകിയിട്ടുണ്ട്. 3,800 എം.എ.എച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. 19 മണിക്കൂർ ടോക്ക്ടൈമും 723 മണിക്കൂർ സ്റ്റാൻഡ് ബൈ ടൈമും നോക്കിയ നൽകും. എയർടെൽ, മേക്ക് മൈ ട്രിപ്പ് എന്നിവയുമായി സഹകരിച്ച് നിരവധി ഒാഫറുകളും നോക്കിയ നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.