25 ദിവസം ബാറ്ററി ബാക്കപ്പുമാെയാരു നോക്കിയ ഫോൺ
text_fieldsനോക്കിയയെന്നാൽ മൊബൈൽ ഫോൺ പ്രേമികൾക്ക് നൊസ്റ്റാൾജിയയാണ്. മൊബൈൽ ഫോണിൽ പലരും ഹരിശ്രീ കുറിച്ചത് നോക്കിയയിലുടെ ആയിരുന്നു. പിന്നീട് സാംസങ് അടക്കമുള്ള കമ്പനികളുടെ തിരതള്ളലിൽ കമ്പനി പതിയെ വിപണിയിൽ നിന്ന് പിൻമാറിയപ്പോഴും നോക്കിയ ഫോണുകൾ കൈവിടാൻ മൊബൈൽ പ്രേമികൾ ഒരുക്കമല്ലായിരുന്നു. പിന്നീട് എച്ച്.എം.ഡി ഗ്ലോബലിെൻറ ഉടമസ്ഥതയിൽ നോക്കിയ രണ്ടാം വരവ് നടത്തിയപ്പോഴും നൊസ്റ്റാൾജിയയെ കൈവിടാൻ കമ്പനി ഒരുക്കമല്ലായിരുന്നു. ഇതിനുള്ള തെളിവായിരുന്നു 3310െൻറ രണ്ടാം അവതാരപ്പിറവി. ഇപ്പോഴിതാ 8110ലുടെ വീണ്ടും നൊസ്റ്റാൾജിയയെ തന്നെ കൂട്ടുപിടിക്കുകയാണ് നോക്കിയ. 25 ദിവസം നീണ്ടു നിൽക്കുന്ന ബാറ്ററിയാണ് ഫോണിെൻറ പ്രധാനസവിശേഷത.
2.4 ഇഞ്ചിെൻറ ക്യൂ.ജി.എ ഡിസ്പ്ലേയുമായിട്ടാണ് നോക്കിയയുടെ പുതുഫോൺ വിപണിയിലെത്തുന്നത്. ക്യാൽക്വോമിെൻറ 205 മൊബൈൽ പ്ലാറ്റ്ഫോം പ്രൊസസറാണ് നൽകിയിരിക്കുന്നത്. 512 എം.ബിയാണ് റാം 4 ജി.ബി സ്റ്റോറേജ്. 2 മെഗാപിക്സലിെൻറ കാമറയാണ് നൽകിയിരിക്കുന്നത്. 25 ദിവസമാണ് ബാറ്ററി ബാക്ക് അപ്. എൽ.ടി.ഇ അടിസ്ഥാനമാക്കിയുളള 4 ജി നെറ്റ്വർക്ക് പുതിയ ഫോണിൽ ലഭ്യമാവും.
എന്നാൽ, ചില പോരായ്മകളും നോക്കിയയുടെ ഫോണിനുണ്ട്. സ്മാർട്ട് ഫീച്ചർ ഒ.എസ് എന്ന ഒാപ്പറേറ്റിങ് സിസ്റ്റത്തിലാണ് 8110 പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് ആപുകൾ ഇൗ ഒ.എസിൽ സപ്പോർട്ട് ചെയ്യില്ല. ഫോണിനായി പ്രത്യേകം ആപ് സ്റ്റോർ ഉണ്ടാക്കുമെന്നാണ് നോക്കിയ അറിയിച്ചിരിക്കുന്നത്. അതുപോലെ വിലയുടെ കാര്യത്തിലും 8110 ആരാധകരെ നിരാശപ്പെടുത്തും. ഏകദേശം 6000 രൂപ വരെയായിരിക്കും നോക്കിയയുടെ പുതിയ ഫോണിെൻറ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.