െഎ.ടി മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരവുമായി ഇൻഫോസിസ് സഹസ്ഥാപകൻ
text_fieldsബംഗളൂരു: രാജ്യത്തെ െഎ.ടി മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന വാർത്തകൾക്കിടെ ഇതിന് പരിഹാര നിർദ്ദേശവുമായി ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി. കമ്പനികളിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ കുറവ് വരുത്തി ജൂനിയർ എക്സിക്യൂട്ടിവ് ഉൾപ്പടെയുള്ള താഴെ തട്ടിലുള്ള തസ്തികകളിൽ ജോലി ചെയ്യുന്നവരെ പിരിച്ച് വിടുന്നത് ഒഴിവാക്കണമെന്നാണ് നാരായണ മൂർത്തിയുടെ അഭിപ്രായം.
യുവാക്കളുടെ തൊഴിൽ സംരക്ഷിച്ചേ മതിയാകു. ഇതിനായി സീനിയർ മാനേജ്മെൻറ് തലത്തിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ ചില വിട്ട്വീഴ്ചകൾക്ക് തയാറാവണം. ശമ്പളം കുറക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് ഇവർ പരിഗണക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
2001ൽ കമ്പനിയിൽ പ്രതിസന്ധിയുണ്ടായപ്പോൾ ഇൻഫോസിസിലെ ഉയർന്ന തസ്തികയിലുള്ള ജീവനക്കാർ ഒരുമിച്ചിരിക്കുകയും യുവാക്കൾക്കായി വിട്ട്വീഴ്ചക്ക് തയാറാവുകയുമായിരുന്നുവെന്നും നാരായണമൂർത്തി പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇൻഫോസിസിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ ശമ്പള വർധനവിനെതിരെ നാരായണ മൂർത്തി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ ശമ്പളത്തിൽ കുറവ് വരുത്തി താഴെ തട്ടിലുള്ള ജീവനക്കാരുടെ തൊഴിലുകൾ സംരക്ഷിക്കണമെന്ന വാദം അദ്ദേഹം ഉയർത്തിയിരിക്കുന്നതെന്നും ശ്രദ്ധയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.