Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightടിക്​ടോകിന്​...

ടിക്​ടോകിന്​ പൂട്ടുവീഴുമോ​? 52 ചൈനീസ്​ ആപുകൾക്കെതിരെ രഹസ്യാന്വേഷണ വിഭാഗം

text_fields
bookmark_border
TIK-TOK
cancel

ന്യൂഡൽഹി: ടിക്​ ടോക്​ ഉൾപ്പടെ 52 ചൈനീസ്​ ആപുകളുടെ ഉപയോഗത്തിനെതിരെ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം രംഗത്തെത്തി. ഈ ആപുകളൊന്നും സുരക്ഷിതമല്ലെന്നും വലിയ രീതിയിലുള്ള വിവരങ്ങൾ ഇന്ത്യക്ക്​ പുറത്തേക്ക്​ പോകുന്നതിന്​ ഇത്​ കാരണമാവുന്നുണ്ടെന്നും ഏജൻസി വ്യക്​തമാക്കുന്നു. ഹിന്ദുസ്ഥാൻ ടൈംസാണ്​ വാർത്ത പുറത്ത്​ വിട്ടത്​.

വീഡിയോ കോൺഫറൻസിങ്​ ആപായ​ സൂം, ഷോർട്ട്​ വീഡിയോ ആപ്​ ടി​ക്​ ടോക്​, യു.സി ബ്രൗസർ, എക്​സെൻഡർ, ​ഷെയർ ഇറ്റ്​, ക്ലീൻ മാസ്​റ്റർ തുടങ്ങിയ 50ഓളം ആപുകളുടെ ഉപയോഗത്തിനെതിരെയാണ്​ രഹസ്യാന്വേഷണ ഏജൻസികൾ രംഗത്തെത്തിയത്​. 

ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയേറ്റും രഹസ്യാന്വേഷണ വിഭാഗത്തിൻെറ മുന്നറിയിപ്പുകൾ ശരിവെച്ചിട്ടുണ്ട്​. ഇനി ഓരോ ആപി​േൻറയും പ്രശ്​നങ്ങൾ രഹസ്യാന്വേഷണ ഏജൻസി പഠിക്കുമെന്നാണ്​ റിപ്പോർട്ട്​. നേരത്തെ സൂം ആപ്​ ഉപയോഗിക്കുന്നതിന്​ കേന്ദ്രസർക്കാർ നിയന്ത്രിച്ചിരുന്നു. സർക്കാർ ഏജൻസികളുടെ ആപ്​ ഉപയോഗം നിയന്ത്രിക്കണമെന്നായിരുന്നു ഉത്തരവ്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newstik tokInteligence appTechnology News
News Summary - ntel agencies red-flag use of 52 mobile apps-Technology
Next Story