ഒരായിരം വിശേഷവുമായി ആൻഡ്രോയിഡ് ‘ഒ’
text_fieldsപുതിയ ഗൂഗിൾ ആൻഡ്രോയിഡ് പതിപ്പ് ‘ഒ’ ഇൗവർഷം ആഗസ്റ്റിൽ പൂർണരൂപത്തിൽ അവതരിക്കുമെന്നാണ് സൂചന. കഴിഞ്ഞയാഴ്ച നടന്ന ഗൂഗിൾ I/O െഡവലപ്പർ കോൺഫറൻസോടെ കൂടുതൽ പ്രത്യേകതകൾ ഏറക്കുറെ പുറത്തായി. ആപ്പുകളും ഗെയിമുകളും സൃഷ്ടിക്കുന്ന െഡവലപ്പർമാർക്കുള്ള ബീറ്റപതിപ്പാണ് പുറത്തുവിട്ടിരിക്കുന്നത്. നിലവിൽ ഗൂഗിളിെൻറ സ്വന്തം ഉപകരണങ്ങളായ നെക്സസ് 5 എക്സ്, നെക്സസ് 6 പി, നെക്സസ് െപ്ലയർ, പിക്സൽ സി, പിക്സൽ ഇ, പിക്സൽ എക്സ് എൽ എന്നിവയിലാണ് ഇൗ പതിപ്പ് പ്രവർത്തിക്കുക. ഒന്നാമനായ ആൽഫ, രണ്ടാമനായ ബീറ്റ എന്നിവക്കുശേഷം ആൻഡ്രോയിഡ് എല്ലാ പതിപ്പുകൾക്കും മധുരപലഹാരങ്ങളുടെ പേരാണ് ഇട്ടത്.
ആൻഡ്രോയിഡ് 7.0 നഗറ്റിന് ശേഷമുള്ള ആൻഡ്രോയിഡ് 8.0െല ‘ഒ’യുടെ പൂർണരൂപം എന്താണെന്നറിയാൻ കാത്തിരുന്നേ പറ്റൂ. പേരുകളെക്കുറിച്ച അഭ്യൂഹങ്ങൾക്ക് ഇത്തവണയും പഞ്ഞമില്ല. ഒാറിയോ ആണ് പട്ടികയിൽ മുന്നിൽ. ഒാറഞ്ച്, ചൂയിംഗമായ ഒാർബിറ്റ്, ഒാവൽടിൻ, ഒാട്ട്മീൽ കുക്കീസ്, കാൻഡി ബാറായ ഒ ഹെൻട്രി തുടങ്ങിയ മധുരനാമങ്ങളും പിന്നാലെയുണ്ട്. ഒയുടെ വിശേഷങ്ങളിലേക്ക്:
ബൂട്ടിങ് വേഗം
ഫോൺ ഒാണാവാനെടുക്കുന്ന സമയം നഗറ്റിനേക്കാൾ പകുതിയാകും. ആപ്പുകൾ നിലവിലേതിനേക്കാൾ വേഗത്തിൽ തുറന്നുവരും. സുരക്ഷഭീഷണി പരിശോധിക്കാൻ ആപ്പുകൾ ബാക്ക്ഗ്രൗണ്ടിൽ സ്കാൻ ചെയ്യുന്ന ‘ഗൂഗിൾ േപ്ല പ്രൊട്ടക്ട്’ സംവിധാനവുമുണ്ട്. മുന്നിൽ കാണുന്ന ചിത്രങ്ങളെക്കുറിച്ച പ്രസക്തവിവരങ്ങൾ ‘ഗൂഗിൾ ലെൻസ്’ നൽകും. ഇതിനായി കാമറ കെട്ടിടങ്ങൾ, പൂക്കൾ എന്നിവയിലേക്ക് കാട്ടിയാൽ മതിയാകും. പണമിടപാടുകൾക്ക് പറഞ്ഞു കൊടുത്താൽ ഗൂഗിൾ അസിസ്റ്റൻറ് അനുസരിക്കും. ബാറ്ററി ഉപയോഗം കുറക്കുന്നതിന് അണിയറയിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കും.
പരിഷ്കരിച്ച സെറ്റിങ്സ് മെനുവുമുണ്ട്. ആൻഡ്രോയിഡ് ഒ.എസ് അപ്ഡേറ്റുകൾ വേഗത്തിൽ കിട്ടുന്നത് ഉറപ്പാക്കാൻ പ്രൊജക്ട് ട്രെബിൾ, നവീകരിച്ച ആരോ -ടാബ് കീനാവിഗേഷൻ, ഒരേസമയം പല ഡിസ്േപ്ലകളുടെ പിന്തുണ, സ്റ്റോറേജ് സ്പെയിസ് ലാഭിക്കാൻ ആപ്പുകളുടെ ക്യാഷെ ഉപയോഗം നിയന്ത്രിക്കൽ, പരിഷ്കരിച്ച വൈ–ഫൈ, ബ്ലൂടൂത്ത് ആക്സസ്, ഗൂഗിൾ മാപിലെ വിലാസം സന്ദേശങ്ങൾ വഴി പങ്കിടാനുള്ള സൗകര്യം, സ്ക്രീനിൽ സി എന്ന് വരച്ചാൽ കോണ്ടാക്ട് മെനു തെളിയുന്ന വിധമുള്ള നവീകരിച്ച ഗസ്ചർ എന്നിവ എടുത്തുപറയേണ്ട പ്രത്യേകതകളാണ്.
സ്മാർട്ട് ഷെയറിങ്
ഒരു ഫോേട്ടാ കണ്ടാൽ അതിെൻറ ഇനവും തരവും നോക്കി എവിടെയാണ് കൊടുക്കേണ്ടതെന്ന് ആൻഡ്രോയിഡ് ഒ ഉപദേശം നൽകും. ബില്ലിെൻറ ഫോേട്ടാ ആണെങ്കിൽ എക്സ്പെൻസ് ട്രാക്കിങ് ആപ് നിർദേശിക്കും. സെൽഫിയാണെങ്കിൽ സോഷ്യൽമീഡിയ ആപ് കാട്ടിത്തരും. വിഡിയോ, യു.ആർ.എൽ, ടെക്സ്റ്റ് തുടങ്ങിയവക്കും ഇൗ ഉപദേശകസൗകര്യമുണ്ട്.
ഒാേട്ടാഫിൽ
നേരത്തേ ക്രോമിൽ മാത്രം കണ്ടിരുന്ന ഒാേട്ടാഫിൽ (തനിയെ പൂരിപ്പിക്കൽ) സൗകര്യം ഗൂഗിളിേൻറതല്ലാത്ത ആപ്പുകളിലും ഇനി ലഭിക്കും.
സ്മാർട്ട് ടെക്സ്റ്റ് സെലക്ട്
ഒരു വിരൽതൊടലിൽ തെരഞ്ഞെടുപ്പ് സാധ്യമാക്കുന്ന സ്മാർട്ട് ടെക്സ്റ്റ് സെലക്ടുണ്ട്. സ്ഥലനാമങ്ങൾ, ഫോൺ നമ്പറുകൾ, വിലാസങ്ങൾ എന്നിവ തനിയെ തിരിച്ചറിഞ്ഞ് ആവശ്യമായ ആപ്പിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടുപോകും.
എല്ലാ ഇമോജികളും കാണാം
പുതിയ ഇമോജികൾ ഫോണ്ട് മിസിങ് പോലെ അവ്യക്തമായി വരുന്ന പ്രശ്നമുണ്ടാവില്ല. ഇമോജി ലൈബ്രറി നഷ്ടപ്പെടുന്ന ഇമോജികളെ കാട്ടിത്തരും. കീബോർഡിൽ ഇൗ ഇമോജികൾ ഇല്ലെങ്കിലും പ്രശ്നമില്ല.
പുതിയ ആൻഡ്രോയിഡ് ടി.വി ലോഞ്ചർ
ആൻഡ്രോയിഡ് ടി.വിക്ക് പുതിയ ലോഞ്ചറുണ്ട്. നവീകരിച്ച മെനുവിനൊപ്പം ഗൂഗിൾ അസിസ്റ്റൻറിെൻറ സഹായവുമുണ്ട്. ആപ്പുകൾ കാണാൻ സംവിധാനമുണ്ട്.
നോട്ടിഫിക്കേഷൻ സ്നൂസിങ്
നോട്ടിഫിക്കേഷനുകളിൽ വിരൽതട്ടിയാൽ എന്നന്നേക്കുമായി മറയുകയാണ് ചെയ്യുക. അതിനുപകരം ഇൗ നോട്ടിഫിക്കേഷനുകൾ 15 മിനിറ്റ്, 30 മിനിറ്റ്, ഒരുമണിക്കൂർ നേരത്തേക്ക് അപ്രത്യക്ഷമാക്കാൻ നോട്ടിഫിക്കേഷൻ സ്നൂസിങ് സൗകര്യമൊരുക്കുന്നു. പുതിയ നോട്ടിഫിക്കേഷൻ വന്നാൽ ആപ് െഎക്കണിെൻറ മുകളിൽ ചെറിയ വട്ടം പ്രത്യക്ഷപ്പെടും. ആ ആപ്പിൽ അമർത്തിയാൽ നോട്ടിഫിക്കേഷനുകൾ തുറന്നുകാണാം. നോട്ടിഫിക്കേഷനുകൾക്ക് ഇഷ്ടമുള്ള പശ്ചാത്തലനിറം നൽകാം. നോട്ടിഫിക്കേഷൻ ചാനൽ വഴി ഇഷ്ടമുള്ളവ ആദ്യം കാണാവുന്ന വിധം ക്രമീകരിക്കാം.
പിക്ചർ ഇൻ പിക്ചർ
ഒരു ആപ് തുറന്നിരിക്കുേമ്പാൾ മറ്റൊന്നിൽ കയറാനും ഒരേസമയം പല ആപ്പുകൾ തുറന്ന് പ്രവർത്തിക്കാനും പിക്ചർ ഇൻ പിക്ചർ അവസരമൊരുക്കും.
ഇഷ്ടമുള്ള െഎക്കൺ
ഫോണിന് അനുസരിച്ച് ചതുരാകൃതിയിലോ വൃത്താകൃതിയിലോ ഇഷ്ടമുള്ള ആകൃതിയിൽ െഎക്കണുകൾ സൃഷ്ടിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.