18 മാസത്തെ കാത്തിരിപ്പ്; ഒടുവിൽ പോക്കോ എക്സ് 2 എത്തി
text_fields18 മാസത്തെ കാത്തിരിപ്പിനൊടുവിൽ പോക്കോ അവരുടെ രണ്ടാമത്തെ ഫോൺ വിപണിയിലെത്തിച്ചു. പോക്കോ സ്വതന്ത്ര ബ്ര ാൻഡ് ആയതിന് ശേഷം പുറത്തിറക്കുന്ന ആദ്യ ഫോണാണ് എക്സ് 2. സ്നാപ്ഡ്രാഗണിെൻറ ഗെയിമിങ് പ്രൊസസറുമായെത് തുന്ന എക്സ് 2 മറ്റ് ഫോണുകൾക്കൊപ്പം ഷവോമിയുടെ മോഡലുകൾക്ക് വെല്ലുവിളിയാണ്. ചൈനീസ് മാർക്കറ്റിലെത്തിയ കെ.30യാണ് ഇന്ത്യയിൽ എക്സ് 2 ആയി വിപണിയിലെത്തുന്നത്.
സ്നാപ്ഡ്രാഗണിെൻറ 730 ജി പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 6.7 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് എൽ.സി.ഡി പഞ്ച് ഹോൾ ഡിസ്പ്ലേയാണ്. 2400x1080 ആണ് പിക്സൽ റെസലൂഷൻ. ഫോണിെൻറ വില കുറക്കുന്നതിെൻറ ഭാഗമായാണ് പോക്കോ ഡിസ്പ്ലേയിൽ വിട്ടുവീഴ്ച ചെയ്തതെന്നാണ് സൂചന. അതേസമയം, റിഫ്രഷ്റേറ്റിൽ എക്സ് 2െൻറ ഡിസ്പ്ലേ മൊബൈൽ പ്രേമികളെ ഞെട്ടിക്കും. റോഗ്ഫോൺ 2െൻറ അതേ റിഫ്രഷ് റേറ്റാണ് എക്സ് 2നും ഉള്ളത്.
നാല് കാമറകളാണ് ഫോണിന് പിന്നിൽ പോക്കോ നൽകിയിരിക്കുന്നത്. 64 മെഗാപിക്സലിേൻറതാണ് പ്രധാന കാമറ. അഞ്ച് മെഗാപിക്സൽ മാക്രോ ലെൻസും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും 8 മെഗാപിക്സൽ സെൻസറും ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സെൽഫിക്കായി 20,2 മെഗാപിക്സലിെൻറ ഇരട്ട പിൻകാമറകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. 27w ഫാസ്റ്റ്ചാർജ് സിസ്റ്റത്തെ ഫോൺ പിന്തുണക്കും. 4500 എം.എ.എച്ചാണ് ബാറ്ററി.
ഫോണിെൻറ 6 ജി.ബി റാം 64 ജി.ബി മെമ്മറി മോഡലിന് 15,999 രൂപയും 6 ജി.ബി റാം 128 ജി.ബി മെമ്മറി മോഡലിന് 16,999 രൂപയും 8 ജി.ബി റാം 256 ജി.ബി മോഡലിന് 19,999 രൂപയുമാണ് വില. ഫെബ്രുവരി 11നാണ് ഫ്ലിപ്കാർട്ട് വഴി ഫോണിെൻറ ആദ്യ വിൽപന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.