ലോക്ഡൗൺ ലംഘിക്കുന്നവരെ ഇനി യന്തിരൻ പൊക്കും; വൈറലായി തുണീഷ്യയിലെ പൊലീസ് റോബോട്ട് VIDEO
text_fieldsതുണിസ്: കോവിഡ് മഹാമാരിയെ തുരത്താൻ ലോകരാജ്യങ്ങൾ അടച്ചുപൂട്ടലിലാണ്. ജനങ്ങളോട് വീട്ടിനകത്ത് ഇരിക്കാൻ ന ിരന്തരം നിർദേശിക്കുകയാണ് അതത് സർക്കാറുകൾ. കോവിഡ് വൈറസ് അതിെൻറ സർവ്വശക്തിയുമെടുത്ത് വ്യാപിക്കുമ് പോൾ അത് പ്രതിരോധിക്കാൻ അധികാരികളും ജനങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കുകയാണ്. അതേസമയം, ചിലർ മഹാമാരിയെ വ െല്ലുവിളിച്ച് വീട്ടകങ്ങളിൽ നിന്നും പുറത്തുവന്ന് പട്ടണങ്ങളിലൂടെ ഉലാത്താൻ തുടങ്ങിയിട്ടുണ്ട്.
പൊലീസിന െ വിന്യസിച്ച് ബുദ്ധിമുട്ടുകയാണ് ലോകരാജ്യങ്ങൾ. എന്നാൽ, അതിന് ഒരു പരിഹാരം കണ്ടിരിക്കുകയാണ് ആഫ്രിക്കൻ രാജ് യമായ തുണീഷ്യ. പൊലീസ് പട്രോളിങ്ങിന് പകരമായി അവർ പരീക്ഷിച്ചിരിക്കുന്നത് റോബോട്ട് പട്രോളിങ്ങാണ്. തലസ ്ഥാനമായ തുണിസിൽ അവർ അത് പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്തു.
പിഗാർഡ് എന്ന പേരായ റോബോട്ട് ഇപ്പോൾ പ ൊലീസ് ഡിപ്പാർട്ട്മെൻറിലെ ഒരു സ്റ്റാഫ് തന്നെയാണ്. കുഞ്ഞ് ജീപ്പിനെ പോലിരിക്കുന്ന പിഗാർഡ് ലോക്ഡൗണിൽ വിജനമായ നഗരത്തിലൂടെ ആരെങ്കിലും ചുമ്മാ നടക്കുന്നുണ്ടെങ്കിൽ അടുത്തുപോയി ചോദ്യം ചെയ്യും. എന്തിനാണ് വന്നത്..? ഐ.ഡി കാർഡ് എവിടെ..? ഇങ്ങനെ പോകുന്നു ചോദ്യങ്ങൾ.
തെർമൽ ഇമേജിങ് കാമറയും ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിങ് (LiDAR) എന്നീ സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് പിഗാർഡ് പ്രവർത്തിക്കുന്നത്. ലൗഡ്സ്പീക്കറും മൈക്രോഫോൺ സംവിധാനവും അടക്കംവരുന്ന പിഗാർഡ്, പൊലീസുകാരന് നിയമം തെറ്റിക്കുന്നവരുമായി ഒാഫീസിലിരുന്ന് സംസാരിക്കാനുള്ള സൗകര്യവും പ്രധാനം ചെയ്യുന്നു.
ഇനോവ റോബോട്ടിക്സ് എന്ന പ്രശസ്ത സ്ഥാപനമാണ് പിഗാർഡിന്റെ പിന്നിൽ. മുമ്പ് പല സ്വകാര്യ കമ്പനികൾക്കും ഇവർ റോബോട്ടുകൾ നിർമിച്ച് നൽകിയിട്ടുണ്ട്. ആരോഗ്യ രംഗത്തടക്കം തങ്ങൾ യന്തിരൻമാരെ നിർമിച്ച് നൽകുന്നുണ്ടെന്ന് ഇനോവ റോബോട്ടിക്സ് ഉന്നത ഉദ്യോഗസ്ഥനായ റാദൗനേ ബെൻ ഫർഹാത് പറഞ്ഞു.
തണീഷ്യയിലെ ആഭ്യന്തര മന്ത്രാലയും പിഗാർഡിെൻറ പ്രവർത്തനം വിശദീകരിക്കുന്ന വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. വിഡിയോയിൽ നഗരത്തിൽ ചുറ്റുന്ന പൗരനോട് പൊലീസ് കാരണം ചോദിക്കുന്നതായി കാണാം. പൗരന് ഐ.ഡി കാർഡ് കാണിച്ചുകൊടുക്കാനും പൊലീസുകാരനോട് സംസാരിക്കാനും പിഗാർഡിൽ സംവിധാനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.