മയക്കുമരുന്ന് അഡിക്ടിറ്റിന് തുല്യം; പബ്ജി നിരോധിക്കണമെന്ന് ആവശ്യം
text_fieldsആൻഡ്രോയിഡ്, െഎ.ഒ.എസ് പ്ലാറ്റ്ഫോമുകളിലെ ജനപ്രിയ ഗെയിമാണ് പബ്ജി. ഇന്ത്യയിലും പബ്ജിക്ക് ആരാധകർക്ക് കുറവല്ല. എന്നാൽ, കശ്മീരിൽ പബ്ജി നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് കശ്മീരിലെ ഒരു വിദ്യാർഥി സംഘടന. കശ്മീർ സ്റ്റുഡൻറ്സ് അസോസിയേഷനാണ് പബ്ജി നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
ഗവർണർ സത്യപാൽ നായിക്കിനാണ് അസോസിയേഷൻ പരാതി നൽകിയത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർഥികളുടെ പരീക്ഷയിലെ മോശം പ്രകടനത്തിന് കാരണം പബ്ജിയാണെന്നാണ് വിദ്യാർഥി സംഘടന പറയുന്നത്. മയക്കുമരുന്നുകൾക്ക് അടിമപ്പെടുന്നതിന് സമാനമാണ് പബ്ജിക്ക് കീഴ്പ്പെടുന്നെതന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
ഭാവി തലമുറയെ നശിപ്പിക്കുന്നതാണെന്നാണ് പബ്ജിയെന്ന് ജമ്മുകശ്മീർ സ്റ്റുഡൻറസ് അസോസിയേഷൻ ചെയർമാൻ അക്ബർ അഹമ്മദ് ഭട്ട് പറഞ്ഞു. അതേസമയം, ഇതേക്കുറിച്ച് പ്രതികരിക്കാൻ പബ്ജി ഗെയിമിെൻറ നിർമാതാക്കളായ ടെൻസെൻറ് തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.