Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightപബ്​ജി...

പബ്​ജി ഭ്രാന്തൻമാർക്കായി ഷവോമിയുടെ പുതിയ ഫോൺ

text_fields
bookmark_border
പബ്​ജി ഭ്രാന്തൻമാർക്കായി ഷവോമിയുടെ പുതിയ ഫോൺ
cancel

പബ്​ജി ഉൾപ്പടെയുള്ള ഗെയിമുകളുടെ ആരാധകർക്കായി ഷവോമിയുടെ പുതിയ ഫോണെത്തുന്നു. ഗെയിമിങ്ങിന്​ പ്രാമുഖ്യം നൽക ി ഷവോമി പുറത്തിറക്കിയ ബ്ലാക്ക്​ ഷാർക്കാണ്​ ഇന്ത്യയിലും അവതരിക്കാനൊരുങ്ങുന്നത്​. ഫോൺ​ നേരത്തെ ചൈനീസ്​ വിപ ണിയിൽ പുറത്തിറക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇന്ത്യയിലേക്കുള്ള ഫോണിൻെറ ചുവടുവെപ്പ്​. മേയ്​ 27ന്​ ഫോൺ ഇന്ത്യയിലെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

ഫ്ലിപ്​കാർട്ടാണ്​ ബ്ലാക്ക്​ ഷാർക്കിൻെറ ഇന്ത്യൻ വരവിനെ കുറിച്ച്​ ആദ്യ സൂചനകൾ നൽകിയത്​. മികച്ച ഗെയിമിങ്​ ഫോണുകളുടെ കൂടെ ഫ്ലിപ്​കാർട്ട്​ ബ്ലാക്ക്​ ഷാർക്കിനെയും ലിസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. ബ്ലാക്ക്​ ഷാർക്കിനൊപ്പം പോക്കോയാണ്​ ഷവോമിയുടെ ഇന്ത്യയിലെ പ്രധാന ഗെയിമിങ്​ ഫോൺ.

6.35 ഫുൾ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേ, സ്​നാപ്​ഡ്രാഗൺ 855 ചിപ്​സെറ്റ്​, 12 ജി.ബി റാം, 48, 12 മെഗാപിക്​സലുകളുടെ ഇരട്ട പിൻ കാമറകൾ, 20 മെഗാപിക്​സലിൻെറ മുൻ കാമറ എന്നിവയെല്ലാമാണ്​ ഫോണിൻെറ പ്രധാന സവിശേഷതകൾ. 4000 എം.എ.എച്ച്​ ബാറ്ററിയാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. ആറ്​ ജി.ബി, എട്ട്​ ജി.ബി, 12 ജി.ബി എന്നിങ്ങനെ മൂന്ന്​ റാം വേരിയൻറുകളിലാണ്​ ഫോൺ വിപണിയിലെത്തുക. പരമാവധി സ്​റ്റോറേജ്​ 256 ജി.ബി. 32,000 രൂപ മുതൽ 38,000 രൂപ വരെയായിരിക്കും വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsXioamiBlack SharkTechnology News
News Summary - PubG mobile gaming-Technology
Next Story