യുവാവ് പബ്ജി കളിച്ച് നഷ്ടപ്പെടുത്തിയത് രണ്ട് ലക്ഷം; പണം മുത്തച്ഛെൻറ പെൻഷൻ അക്കൗണ്ടിൽനിന്ന്
text_fieldsഅമൃത്സർ: പബ്ജി മൊബൈൽ എന്ന ഗെയിം കാരണം സമീപകാലത്തായി രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഞെട്ടിക്കുന്ന സംഭവങ്ങളാണ്. മണിക്കൂറുകളോളം പബ്ജി കളിച്ചതിനെ തുടർന്ന് വിദ്യാർഥിക്ക് മസ്തിഷ്ക മരണം സംഭവിച്ചതും ഗെയിം കളിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് വീട് വിട്ടിറങ്ങിയതുമൊക്കെ ഉദാഹരണങ്ങൾ മാത്രം. പഞ്ചാബിൽ ഒരു കൗമാരക്കാരൻ മുത്തച്ഛെൻറ പെൻഷൻ അക്കൗണ്ട് ഉപയോഗിച്ച് ഇൻ-ഗെയിം ട്രാൻസാക്ഷനുകളിലൂടെ നഷ്ടപ്പെടുത്തിയത് രണ്ട് ലക്ഷം രൂപയാണ്. മൊഹാലിയിലുള്ള 15 വയസുകാരനാണ് പെൻഷൻ അക്കൗണ്ടിൽ നിന്നും പണമെടുത്ത് ഗെയിമിലേക്കുള്ള പാസുകളും ആയുധങ്ങളും വാങ്ങാൻ ചെലവാക്കിയത്.
കഴിഞ്ഞ ജനുവരിയിൽ പബ്ജി കളിക്കാൻ തുടങ്ങിയ വിദ്യാർഥി ആറ് മാസങ്ങൾ കൊണ്ടാണ് രണ്ട് ലക്ഷം രൂപ ചെലവഴിച്ചത്. ഗെയിമിനകത്തുള്ള കറൻസിയായ യു.സി വാങ്ങാനായി പേടിഎം ആപ്പാണ് യുവാവ് ഉപയോഗിച്ചതത്രേ. മുത്തച്ഛെൻറ പേരിൽ തുടങ്ങിയ പേടിഎം അക്കൗണ്ട് വഴി നിരന്തരം പണം പിൻവലിച്ചത് രക്ഷിതാക്കൾ കണ്ടെത്തുകയായിരുന്നു.
സ്കൂളിൽ ഒപ്പം പഠിക്കുന്ന സീനിയർ വിദ്യാർഥിയാണ് ഏല്ലാത്തിേൻറയും സൂത്രധാരനെന്ന് യുവാവ് സമ്മതിച്ചിട്ടുണ്ട്. കുറച്ചധികം പണം സീനിയറിനും അയച്ചുകൊടുത്തിരുന്നെന്നും അവൻ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. എന്തായാലും 15കാരെൻറ കുടുംബം സീനിയർ വിദ്യാർഥിക്കെതിരെ പരാതികൊടുത്തിട്ടുണ്ട്.
പബ്ജിയിൽ നടത്തിയ ഇടപാടുകളിലൂടെ 17കാരൻ രക്ഷിതാക്കളുടെ 16 ലക്ഷം രൂപ നഷ്ടപ്പെടുത്തിയ സംഭവം കഴിഞ്ഞ ദിവസമാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് പുറത്തുവന്നത്. പഞ്ചാബിലെ ഖാഗർ സ്വദേശിയായ 17കാരനായിരുന്നു ഒരു മാസത്തിനിടെ നടത്തിയ ഇൻ-ഗെയിം ട്രാൻസാക്ഷനുകളിലൂടെ ഇത്രയും തുക നഷ്ടമാക്കിയത്. ഗെയിമിെൻറ പാസുകളും മറ്റ് ആയുധങ്ങളുമടക്കമുള്ള വിവിധ സാധനങ്ങൾ പണം മുടക്കി വാങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.