റിലയൻസിനെ വെല്ലുവിളിച്ച് ടാറ്റ സ്കൈ
text_fieldsമുംബൈ: ഇന്ത്യൻ ടെലികോം രംഗത്ത് വലിയ പുരോഗതിയുണ്ടാക്കിയ കമ്പനികളിലൊന്നാണ് റിലയൻസിെൻറ ജിയോ. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിേയാ എത്തിയതോടെ മറ്റ് മൊബൈൽ സേവനദാതാക്കൾക്ക് കാലിടറുന്നതിന് ഇന്ത്യൻ ടെലികോം ലോകം സാക്ഷിയായി. ഇതൊടൊപ്പം ബ്രോഡ്ബാൻഡ് സേവനവും അവതരിപ്പിച്ച് ഇന്ത്യയിലെ സാന്നിദ്ധ്യം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് റിലയൻസ്. എന്നാൽ, ഇപ്പോൾ റിലയൻസ് ജിയോക്ക് കടുത്ത വെല്ലുവിളി ഉയർത്തി രംഗത്തെത്തിയിരിക്കുകയാണ് ടാറ്റ സ്കൈ.
അൺലിമിറ്റഡ് പ്ലാനുകളുമായി പുതിയ ബ്രോഡ്ബാൻഡ് സേവനം അവതരിപ്പിക്കുകയാണ് ടാറ്റ സ്കൈ. 14 നഗരങ്ങളിലായിരിക്കും ടാറ്റ സ്കൈയുടെ ബ്രോഡ്ബാൻഡ് സേവനം ലഭ്യമാവുക. കമ്പനി വെബ്സൈറ്റ് വഴി എതൊക്കെ പ്രദേശത്ത് ടാറ്റ സ്കൈയുടെ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് ലഭ്യമാവുമെന്ന് അറിയാം.
അഞ്ച് മുതൽ 100 എം.ബി.പി.എസ് വരെ വേഗതിയിലായിരിക്കും ടാറ്റ സ്കൈ ബ്രോഡ്ബാൻഡ് സേവനം നൽകുക. അഞ്ച് എം.ബി.പി.എസ് വേഗതയിൽ പ്രതിമാസം ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് ലഭിക്കുന്നതിന് 999 രൂപയാണ് നിരക്ക്. 100 എം.ബി.പി.എസ് വേഗതയിൽ പ്രതിമാസം ഇൻറർനെറ്റ് ലഭിക്കുന്നതിന് 2500 രൂപയാണ്.
നേരത്തെ ആഗസ്റ്റ് 15 മുതൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റിനുള്ള രജിസ്ട്രേഷൻ റിലയൻസ് ജിയോ ആരംഭിച്ചിരുന്നു. എന്നാൽ, പ്ലാനുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ജിയോ പങ്കുവെച്ചിരുന്നില്ല. ഇതിനിടെയാണ് ബ്രോഡ്ബാൻഡ് സേവനവുമായി ടാറ്റ സ്കൈ രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.