വൺ പ്ലസിനെ ലക്ഷ്യമിട്ട് റിയൽ മി; എക്സ് 2 പ്രോ ഇന്ത്യൻ വിപണിയിൽ
text_fieldsബജറ്റ് സ്മാർട്ട്ഫോണുകളിലൂടെ ഇന്ത്യൻ വിപണിയിൽ ശക്തമായ സാന്നിധ്യമുറപ്പിച്ച കമ്പനിയാണ് റിയൽ മീ. ഇപ്പോ ൾ ഒരു ചുവട് കൂടി മുന്നോട്ട്വെക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ബജറ്റ് സ്മാർട്ട്ഫോണുകളിൽ നിന്ന് മിഡ്റ േഞ്ചിലേക്കാണ് കമ്പനിയുടെ ചുവടുമാറ്റം. വൺ പ്ലസ് പോലുള്ള വമ്പൻമാരോട് കിടപിടിക്കാനായി എക്സ് 2 പ്രോ എന്ന മോഡലാണ് റിയൽമിയുടെ തുറുപ്പുചീട്ട്. 29,999 രൂപയിലാണ് എകസ് 2 പ്രോയുടെ വില തുടങ്ങുന്നത്.
ഗ്ലാസ് ഫിനിഷിലുള്ള 6.5 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് അമോലഡ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 2400x1080 ആണ് പിക്സൽ റെസലൂഷൻ. വാട്ടർഡോപ്പ് നോച്ച് ഡിസ്പ്ലേക്ക് 90HZ ആണ് റിഫ്രഷ് റേറ്റ്. എച്ച്.ഡി.ആർ 10+നേയും ഡിസ്പ്ലേ പിന്തുണക്കും.
സ്നാപ്ഡ്രാഗണിൻെറ ഏറ്റവും പുതിയ ചിപ്െസറ്റ് 855പ്ലസാണ് കരുത്ത് പകരുന്നത്. 8 ജി.ബി റാം 128 ജി.ബി സ്റ്റോറേജിലും 12 ജി.ബി റാം 256 ജി.ബി സ്റ്റോറേജിലും ഫോണെത്തും.
നാല് കാമറകളാണ് നൽകിയിരിക്കുന്നത്. സാംസങ് ജി.ഡബ്ളിയു 1 പ്രൈമറി സെൻസറോട് കൂടിയെത്തുന്ന 64 മെഗാപിക്സലിേൻറതാണ് പ്രധാന കാമറ. 20x ഹൈബ്രിഡ് സൂമോട് കൂടിയ 13 മെഗാപിക്സൽ ടെലിഫോട്ടോ കാമറയും സൂപ്പർ വൈഡ് ആംഗിൾ ലെൻസോട് കൂടിയ 8 മെഗാപിക്സൽ കാമറയും ഫോണിലുണ്ട്. മാക്രോ ലെൻസോട് കൂടിയ 8 മെഗാപിക്സലിൻെറ കാമറയും റിയൽ മീ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 16 മെഗാപിക്സലിേൻറതാണ് സെൽഫി കാമറ.
4000 എം.എ.എച്ച് ബാറ്ററിയുള്ള എകസ് 2 പ്രോ 50w ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണക്കും. 30 മിനിറ്റിനുള്ളിൽ ഫോൺ 80 ശതമാനം ചാർജാവും. 8 ജി.ബി റാം 128 ജി.ബി സ്റ്റോറേജ് വേരിയൻറിന് 29,999 രൂപയാണ് വില. 12 ജി.ബി റാം 256 ജി.ബി സ്റ്റോറേജ് വേരിയൻറിന് 33,999 രൂപയാണ് വില. മാസ്റ്റർ എഡിഷൻ 12 ജി.ബി റാം 256 സ്റ്റോറേജ് വേരിയൻറിന് 34,999 രൂപയാണ് വില.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.