Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightആൻഡ്രോയിഡ്​ ഗോ...

ആൻഡ്രോയിഡ്​ ഗോ സ്​മാർട്ട്​ ഫോണുമായി ഷവോമി

text_fields
bookmark_border
Android-go
cancel

ചൈനീസ്​ മൊബൈൽ നിർമാതാക്കളായ ഷവോമി ആദ്യ ആൻഡ്രോയിഡ്​ ഗോ സ്​മാർട്ട്​ ഫോൺ പുറത്തിറക്കുന്നു. ഷവോമി റെഡ്​ മ ീ ഗോ എന്ന പേരിലാണ്​ കമ്പനിയുടെ ആദ്യ ആൻഡ്രോയിഡ്​ ഗോ ഫോൺ പുറത്തിറങ്ങുക.

1280x720 പിക്​സൽ റെസലുഷനിലുള്ള 5.0 ഇഞ്ച്​ ഡിസ്​പ്ലേ, ക്വാൽകോം സ്​നാപ്​ഡ്രാഗൺ 425 ചിപ്​സെറ്റ്​, 1 ജി.ബി റാം 8 ജി.ബി മെമ്മറി, 8 മെഗാപിക്​സൽ പിൻ കാമറ, 5 മെഗാപിക്​സൽ മുൻ കാമറ എന്നിവയാണ്​ പ്രധാന സവിശേഷത. ആൻഡ്രോയിഡ്​ ഒാറിയോ 8.1 ആണ്​ ഒാപ്പറേറ്റിങ്​ സിസ്​റ്റം. ഡ്യുവൽ സിം, ഡെഡിക്കേറ്റഡ്​ ​കാർഡ്​ സ്ലോട്ട്​, വൈ-ഫൈ, ബ്ലൂടുത്ത്​ 4.1 എന്നിവയാണ്​ മറ്റ്​ സവിശേഷതകൾ.

ഏകദേശം 5000 രൂപക്കടുത്തായിരിക്കും ഷവോമിയുടെ പുതിയ ഫോണി​​െൻറ വില. ഷവോമിയുടെ ഏറ്റവും വില കുറഞ്ഞ ഫോണുകളിലൊന്നായിരിക്കും ആൻഡ്രോയിഡ്​​ ഗോ അടിസ്ഥാനമാക്കിയുള്ള ഫോൺ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:xiaomimobilesmalayalam newsAndroid goRedmi GoTechnology News
News Summary - Redmi Go could be Xiaomi’s first Android Go smartphone-Technology
Next Story