Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഷവോമിയുടെ പുതിയ ഫോൺ ...

ഷവോമിയുടെ പുതിയ ഫോൺ എത്തുന്നു; വില 4.8 ലക്ഷം

text_fields
bookmark_border
xioami-k20-pro-16-7-19
cancel

വിലക്കുറവാണ്​ ചൈനീസ്​ കമ്പനിയായ ഷവോമിയെ ഇന്ത്യൻ വിപണിയിൽ പ്രിയങ്കരമാക്കുന്നത്​. എന്നാൽ, ഇക്കുറി ഷവോമി പുറത്തിറക്കുന്ന ഫോണിൻെറ വില കേട്ടാൽ ആരാധകരൊന്നു ഞെട്ടും. കാരണം ഐഫോണിൻെറ പ്രീമിയം മോഡലുകളേക്കാൾ വില കൂടുതലാണ്​ ഷവോമിയുടെ പുതിയ ഫോണിന്​. 4.8 ലക്ഷം രൂപയുടെ ഫോണാണ്​ കമ്പനി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത്​​.

റെഡ്​മിയുടെ കെ20 പ്രോയുടെ സ്​പെഷ്യൽ വേരിയൻറാണ്​ ആരാധകരെ ഞെട്ടിച്ച്​ പുറത്തിറങ്ങുന്നത്​. സ്​പെഷ്യൽ എഡിഷൻ കെ20 പ്രോയുടെ പിൻ കവർ നിർമിച്ചിരിക്കുന്നത്​ പൂർണമായും സ്വർണത്തിലാണ്​. ഇതിന്​ മുകളിലായി ഡയമണ്ട്​ കൊണ്ട്​ ​K എന്ന്​ എഴുതിയിട്ടുമുണ്ട്​.

കാർബൺ ഫൈബർ ബോഡിയിലാവും ഫോൺ നിർമിക്കുക എന്നതാണ്​ സൂചന. അതേസമയം, ഫോണിൻെറ സ്​പൈസിഫിക്കേഷനുകളെ കുറിച്ച്​ ഷവോമി സൂചനകളൊന്നും നൽകിയിട്ടില്ല. 12 ജി.ബി റാമും 512 ജി.ബി സ്​റ്റോറേജുമായിട്ടാവും ഫോൺ വിപണിയിലെത്തുക എന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsXioamiK 20 PROK 20 PRO SPECIAL EDITIONTechnology News
News Summary - Redmi K20 Pro Special Variant Teased With Gold Back Ahead of India -India news
Next Story