ഷവോമിയുടെ ഫോണുകൾക്ക് വിലക്കിഴിവ്
text_fieldsനോട്ട് 7 പ്രോയുടെ വരവിന് മുന്നോടിയായി ഫോണുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് ഷവോമി. റെഡ് മീ സീരി സിലെ നോട്ട് 5 പ്രോ, വൈ 2, എം.െഎ എ 2 തുടങ്ങിയ ഫോണുകൾക്കാണ് കമ്പനി വില കുറച്ചിരിക്കുന്നത്. ഫ്ലിപ്കാർട്ട്, ആമസോൺ, എം.െഎ സ്റ്റോർ തുടങ്ങിയ ഒാൺലൈൻ ഷോപ്പുകളിലും ഒാഫ്ലൈനായും ഷവോമി ഫോണുകൾ വിലക്കുറവിൽ ലഭ്യമാകും.
2000 രൂപയുടെ വിലക്കുറവിലാണ് നോട്ട് 5 പ്രോ വിൽക്കുക. ഇതുപ്രകാരം 4 ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുള്ള നോട്ട് 5 പ്രോ വകഭേദത്തിന് 10,999 രൂപയും 6 ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുള്ള വകഭേദത്തിൽ 11,999 രൂപയുമായിരിക്കും വില.
വൈ 2 1000 രൂപ കിഴിവിലാവും ലഭ്യമാകുക. ഫോണിെൻറ 3 ജി.ബി റാം 32 ജി.ബി സ്റ്റോറേജ്, 4 ജി.ബി റാം 64 ജി.ബി സ്റ്റോറേജിന് യഥാക്രമം 7,999 രൂപയും 9,999 രൂപയുമായിരിക്കും വില.
എം.െഎ എ2ന് 2000 രൂപയുടെ ഡിസ്കൗണ്ട് ഷവോമി പ്രഖ്യാപിച്ചിട്ടുണ്ട്. ഫോണിെൻറ 4 ജി.ബി റാം വേരിയൻറിന് 11,999 രൂപയും 6 ജി.ബി വേരിയൻറിന് 14,999 രൂപയുമായിരിക്കും വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.