Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവിലക്കുറവി​െൻറ...

വിലക്കുറവി​െൻറ മാജിക്കുമായി വീണ്ടും ഷവോമി; നോട്ട്​ 6 പ്രോയെത്തി

text_fields
bookmark_border
Redmi-note-6-pro
cancel

ഇന്ത്യൻ ടെക്​ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നോട്ട്​ 6 പ്രോ ​ഷവോമി പുറത്തിറക്കി. ഫ്ലിപ്​കാർട്ടിലും, എം.​െഎ സ്​റ്റോറിലും വെള്ളിയാഴ്​ച വിൽപന ആരംഭിക്കാനിരിക്കെയാണ്​ ഷവോമി നോട്ട്​ 6 പ്രോ ഇന്ത്യൻ മണ്ണിൽ അവതരിപ്പിച്ചത്​. പ്രൊസസർ, ബാറ്ററി തുടങ്ങിയവയിൽ നോട്ട്​ 5 പ്രോയുമായി താരത്മ്യം ചെയ്യു​േമ്പാൾ നോട്ട്​ 6 പ്രോക്ക്​ പുതുമകളൊന്നുമില്ല. എങ്കിലും ചില പുതിയ ഫീച്ചറുകൾ നോട്ട്​ 6 പ്രോയിൽ ഉൾപ്പെടുത്താനും ഷവോമി മറന്നിട്ടില്ല.

12,5 മെഗാപിക്​സലുകളുടെ ഇരട്ട പിൻകാമറകളാണ്​ നോട്ട്​ 6 പ്രോക്ക്​ നൽകിയിരിക്കുന്നത്​. ഷവോമിയുടെ ഏറ്റവും മികച്ച സെൻസറുകൾ​ കാമറക്ക്​ കരുത്ത്​ പകരുന്നു​. ഇതിനൊപ്പം പോർട്രയിറ്റ്​ ചിത്രങ്ങൾക്കായി ആർട്ടിഫിഷ്യൽ ഇൻറലിജൻസി​​​​െൻറ സഹായത്തോടെയുള്ള എ.​െഎ പോർട്രയിറ്റ്​ ​2.0യും ഷവോമി ഉൾക്കൊള്ളിച്ചിരിക്കുന്നു. സ്​റ്റുഡിയോ ലൈറ്റിനിങ്​, ലൈറ്റ്​ ട്രയിൽസ്​ തുടങ്ങി നിരവധി പുതു ഫീച്ചറുകളും കാമറക്കൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്​. 20,2 മെഗാപിക്​സലി​​​​െൻറ ഇരട്ട മുൻകാമറകളും നൽകിയിട്ടുണ്ട്​.

നോട്ട്​ 6 പ്രോയുടെ 4/64 ജി.ബി 6/64 ജി.ബി വേരിയൻറുകൾക്ക്​ യഥാക്രമം 13,999, 15,999 രൂപയുമാണ്​ വില. ഒാഫർ സെയിലി​​​​െൻറ ഭാഗമായി ഇരു വേരിയൻറുകളും വെള്ളിയാഴ്​ച 12,999,14,999 രൂപക്ക്​ വിൽക്കും.

നോട്ട്​ 6 പ്രോ സവിശേഷതകൾ
6.26 ഫുൾ എച്ച്​.ഡി പ്ലസ്​ എൽ.സി.ഡി ​േനാച്ച്​ ഡിസ്​പ്ലേ, ക്വാൽകോം സ്​നാപ്​ഡ്രാഗൺ 636 പ്രൊസസർ, ആൻഡ്രോയിഡ്​ ഒാറിയോ അടിസ്ഥാനമാക്കിയുള്ള എം.​െഎ.യു.​െഎ 10, 12+5 മെഗാപിക്​സൽ ഇരട്ട പിൻകാമറ, 20+2 മെഗാപിക്​സൽ ഇരട്ട മുൻകാമറ, 4000 എം.എ.എച്ച്​ ബാറ്ററി, ക്വുക്ക്​ ചാർജ്​ 3.0 എന്നിവയെല്ലാമാണ്​ പ്രധാന പ്രത്യേകതകൾ. സുരക്ഷക്കായി ഫിംഗർപ്രിൻറ്​ സെൻസർ, ഫേസ്​അൺലോക്ക്​ എന്നിവ ഷവോമി ഉൾപ്പെടുത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:xiaomiRedmimobilesmalayalam newsNote 6 proTechnology News
News Summary - Redmi Note 6 Pro Unveiled in India-Technology
Next Story