അക്ഷമരായി ആരാധകർ; നോട്ട് 7െൻറ ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ച് ഷേവാമി
text_fieldsഇന്ത്യൻ ടെക് ലോകത്തെ ചൂടുപിടിക്കാൻ ഷവോമി നോട്ട് 7 പുറത്തിറങ്ങുന്നു. ആരാധക പ്രതീക്ഷകൾ വാനോളം ഉയർത്തി ഫ് രെബുവരി 28നാണ് നോട്ട് 7 എത്തുക. ലോഞ്ച് ഇവൻറിനുള്ള ടിക്കറ്റ് വിൽപനയും ഷവോമി ആരംഭിച്ചിട്ടുണ്ട്. ഫോണി െൻറ ടീസറുകൾ കമ്പനി നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു. ഇന്ത്യൻ ടെക് ലോകത്ത് പുതുവിപ്ലവത്തിന് നോട്ട് 7 തുടക്കം കുറിക്കുമെന്നാണ് ഷവോമി ഇന്ത്യയുടെ തലവൻ മനുകുമാർ ജെയിൻ അഭിപ്രായപ്പെടുന്നത്.
ചൈനീസ് വിപണിയിൽ ഷവോമി നേരത്തെ തന്നെ ഫോൺ പുറത്തിറക്കിയിരുന്നു. ചൈനയിൽ നോട്ട് 7െൻറ 3 ജി.ബി റാം 32 ജി.ബി വേരിയൻറിന് 10,300 രൂപയും 4 ജി.ബി റാം 64 ജി.ബി സ്റ്റോറേജ് വേരിയൻറിന്12,400 രൂപയും 6 ജി.ബി റാം 64 ജി.ബി സ്റ്റോറേജ് വേരിയൻറിന് 14,500 രൂപയുമായിരിക്കും വില.
6.3 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്പ്ലേ, കോർണറിങ് ഗ്ലാസിെൻറ സംരക്ഷണം, സ്നാപ്്ഡ്രാഗൺ 660 പ്രൊസസർ, 48+5 മെഗാപിക്സൽ പിൻ കാമറ, 13 മെഗാപിക്സൽ മുൻ കാമറ എന്നിവയാണ് ഫോണിെൻറ പ്രധാന സവിശേഷതകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.