Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഅതിശയിപ്പിക്കും വില;...

അതിശയിപ്പിക്കും വില; 48 മെഗാപിക്​സൽ കാമറയുമായി നോട്ട്​ 7 പ്രോയെത്തി

text_fields
bookmark_border
note-7-pro
cancel

ഫീച്ചറുകളുടെ ധാരാളിത്തവും കുറഞ്ഞ വിലയുമാണ്​ ഏക്കാലത്തും ​ഷവോമി ഫോണുകളുടെ പ്രത്യേകത. കുറഞ്ഞ വിലക്ക്​ കിടിലൻ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഷവോമി ശ്രദ്ധിക്കാറുണ്ട്​. ആഗോള വിപണിയിൽ പുറത്തിറങ്ങിയ നോട്ട്​ 7 സീരിസ്​ ഇന്ത്യയിൽ അവതരിപ്പിക്കു​േമ്പാഴും ഇൗ പതിവ്​ ഷവോമി തെറ്റിച്ചില്ല.

ഏതൊരു സ്​മാർട്ട്​ ഫോൺ പ്രേമിയും കൊതിക്കുന്ന ഫീച്ചറുകൾ തുച്​ഛമായ വിലയിൽ നൽകിയാണ്​ ഇക്കുറിയും ഷവോമി ടെക്​ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്​. നോട്ട്​ 7, നോട്ട്​ 7 പ്രോ എന്നിങ്ങനെ രണ്ട്​ ഫോണുകളാണ്​ ഇന്ത്യൻ വിപണിയിൽ ഷവോമി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്​.

note-7

വില തന്നെയാണ്​ ഇക്കുറിയും ഷവോമിയുടെ തുറുപ്പ്​ ചീട്ട്​. നോട്ട്​ 7 പ്രോയു​ടെ 4 ജി.ബി റാം 64 ജി.ബി മെമ്മറി മോഡലിന്​ 13,999 രൂപയും 6 ജി.ബി റാം 128 ജി.ബി മെമ്മറി മോഡലിന്​ 16,999 രൂപയുമാണ്​ വില. നോട്ട്​ 7​​​​​െൻറ 3 ജി.ബി റാം 32 ജി.ബി മെമ്മറി മോഡലിന്​ 9,999 രൂപയും 4 ജി.ബി റാം 64 ജി.ബി മെമ്മറി മോഡലിന്​ 11,999 രൂപയുമാണ്​ വില.

നോട്ട്​ 7 പ്രോ
6.3 ഇഞ്ച്​ ഫുൾ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേ, 2340x1080 പിക്​ൽ റെസലുഷൻ, ഡോട്ട്​ നോച്ച്​ എന്നിവയെല്ലാമാണ്​ നോട്ട്​ 7 പ്രോയുടെ ഡിസ്​​പ്ലേ സവിശേഷതകൾ. മുന്നിലും പിന്നിലും കോർണറിങ്​ ഗോറില്ല ഗ്ലാസ്​ 5​​​​​െൻറ സുരക്ഷ നൽകിയിട്ടുണ്ട്​. സ്​നാപ്​ഡ്രാഗൺ 675 പ്രൊസസറാണ്​ കരുത്ത്​ പകരുന്നത്​. 4 ജി.ബി/64 ജി.ബി സ്​റ്റോറേജിലും 6 ജി.ബി/128 ജി.ബി ​സ്​റ്റോറേജിലും ഫോൺ ഇന്ത്യൻ വിപണിയിലെത്തും. ആൻഡ്രോയിഡ്​ പൈ അടിസ്ഥാനമാക്കിയ എം.​െഎ.യു.​െഎ 10 ആണ്​ ഒാപറേറ്റിങ്​ സിസ്​റ്റം. 4000 എം.എ.എച്ചാണ്​ ബാറ്ററി. ക്വാൽകോം ക്വുക്ക്​ ചാർജ്​ 4.0 സിസ്​റ്റത്തെയും ഫോൺ പിന്തുണക്കും.

കാമറ തന്നെയാണ്​ ഷവോമിയുടെ പുതിയ ഫോണി​​​​​െൻറയും ഹൈലൈറ്റ്​. 48,5 മെഗാപിക്​സലുകളുടെ ഇരട്ട പിൻകാമറകളാണ്​ ഫോണിനായി ഷവോമി നൽകിയിരിക്കുന്നത്​. ചിത്രങ്ങൾ പകർത്തുന്നതിന്​ സോണി ​െഎ.എം.എക്​സ്​ 586 സെൻസറും നൽകിയിട്ടുണ്ട്​. 13 മെഗാപിക്​സലി​േൻറതാണ്​ മുൻ കാമറ. രാത്രികാലങ്ങളിൽ ചിത്രങ്ങൾ പകർത്തുന്നതിന്​ നൈറ്റ്​ മോഡും ഉൾക്കൊള്ളിച്ചിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെയും ഷവോമിയുടെ പുതിയ ഫോണി​​​​​െൻറ കാമറക്കൊപ്പം ഇണക്കിച്ചേർത്തിരിക്കുന്നു.

redmi-note-7

നോട്ട്​ 7
സ്​നാപ്​ഡ്രാഗൺ 660 പ്രൊസസറുടെ കരുത്തിലാണ്​ നോട്ട്​ 7 വിപണിയിലെത്തുന്നത്​. 6.3 ഇഞ്ച്​ ഡോട്ട്​ നോച്ച്​ ഫുൾ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേ നോട്ട്​ 7നും ഉണ്ട്​. 12x2 മെഗാപിക്​സലി​​​​​െൻറ പിൻ കാമറയാണ്​ നൽകിയിരിക്കുന്നത്​. 13 മെഗാപിക്​സലാണ്​ സെൽഫി കാമറ. 4000 എം.എ.എച്ച്​ ബാറ്ററി. ടൈപ്പ്​ സി പോർട്ട്​, 3.5 എം.എം ഹെഡ്​ഫോൺ ജാക്ക്​ എന്നിവയാണ്​ മറ്റ്​ സവിശേഷത. 3 ജി.ബി റാം 34 ജി.ബി മെമ്മറി വേരിയൻറിലും 4 ജി.ബി റാം 64 ജി.ബി വേരിയൻറിലും പുതിയ ഫോൺ വിപണിയിലെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:note 7Redmimalayalam newsXioamiNote 7 proTechnology News
News Summary - Redmi Note 7 Pro-Technology
Next Story