റിവ്യൂവിൽ ഏറെ മുന്നിൽ; ഇനി നോട്ട് 7 പ്രോയുടെ കാലമോ?
text_fieldsമൊബൈൽ ഫോേട്ടാഗ്രഫി പ്രേമികൾക്ക് പ്രതീക്ഷകൾ ആവോളം നൽകിയാണ് 48 മെഗാപിക്സൽ കാമറയുള്ള ബജറ്റ് സ്മാർട്ട് ഫോണായ റെഡ് മീ നോട്ട് 7 പ്രോയുടെ വരവ്. ഫോൺ ആദ്യമായി അവതരിപ്പിച്ചപ്പോൾ തന്നെ ഫീച്ചറുകളിലുടെ ഷവോമി ഞെ ട്ടിച്ചിരുന്നു. നിലവിൽ ആദ്യമായി പുറത്ത് വരുന്ന റിവ്യുകൾ സൂചിപ്പിക്കുന്നത് ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ലെന്നാണ്. ബജറ്റ് സ്മാർട്ട് വിപണിയിൽ പുതു തരംഗത്തിന് നോട്ട് 7 പ്രോ തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷ.
തനത് റെഡ് മീ ഫോണുകളുടെ ഡിസൈൻ രീതികളിൽ നിന്ന് വഴിമാറി ചിന്തിക്കുകയാണ് നോട്ട് 7 പ്രോയിലുടെ ഷവോമി. ഫോണിെൻറ ഡിസൈനിെൻറ കാര്യത്തിൽ ഏറെ പഴികേട്ട ഷവോമി ഇക്കുറി പ്രീമിയം നിലവാരത്തിലാണ് നോട്ട് 7 പ്രോയെ അണിയിച്ചൊരുക്കുന്നത്. ഗ്ലാസ് ബോഡി ഡിസൈനാണ് പ്രീമിയം നിലവാരം നൽകുന്നത്.
സബ് ബ്രാൻഡായ പോക്കോയുടെ എഫ് 1ൽ ഡിസ്പ്ലേയുടെ കാര്യത്തിൽ ഷവോമിക്ക് വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഇക്കുറി അത്തരം വാദങ്ങൾ ഉയരാത്ത തരത്തിൽ തന്നെയാണ് നോട്ട് 7 പ്രോയുടെ ഡിസ്പ്ലേ ഷവോമി അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇക്കാര്യത്തിൽ ഷവോമിക്ക് നല്ല മാർക്ക് നൽകാം.
ലാഗുകളില്ലാതെ കൃത്യതയുള്ള പെർഫോമൻസ് നോട്ട് 7 പ്രോ ഉറപ്പ് നൽകുന്നു. പബ്ജി പോലുള്ള ഗെയിമുകളും ലാഗില്ലാതെ ഫോണിൽ കളിക്കാൻ കഴിയുന്നുണ്ട്. കാമറ തന്നെയാണ് േനാട്ട് 7 പ്രോയുടെ പ്രധാന സവിശേഷത. ഇൗയൊരു വില നിലവാരത്തിൽ ഏറ്റവും മികച്ച കാമറ ഫോൺ റെഡ് മീ നോട്ട് 7 പ്രോ തന്നെയാണ്. വെളിച്ചം കുറവുള്ള സമയത്തും രാത്രികാലത്തും ചിത്രങ്ങളെടുക്കുേമ്പാഴും നോട്ട് 7െൻറ കാമറ അദ്ഭുതങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
റെഡ് മീയുടെ വിപണി വിഹിതം ലക്ഷ്യമിെട്ടത്തിയ റിയൽ മീ പോലുള്ള സ്മാർട്ട്ഫോൺ നിർമാതാക്കളെ കളത്തിന് പുറത്തിരുന്ന് കളി കാണാൻ നിർബന്ധിതമാക്കുകയാണ് നോട്ട് 7 പ്രോ. മൽസരത്തിന് പോലും നിൽക്കാതെ കളമൊഴിയേണ്ട അവസ്ഥയിലാണ് പല സ്മാർട്ട്ഫോൺ നിർമാതാക്കളും. ഒപ്പോ കെ 1, സാംസങ് ഗാലക്സി എം 50 തുടങ്ങിയ മോഡലുകളോടാണ് ഷവോമിയുടെ ഫോൺ നേരിട്ട് ഏറ്റുമുട്ടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.