Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_right48 മെഗാപിക്​സൽ കാമറ...

48 മെഗാപിക്​സൽ കാമറ മാത്രമല്ല; നോട്ട്​ 7 ഞെട്ടിക്കും

text_fields
bookmark_border
redmi-note-7
cancel

ഇന്ത്യൻ ടെക്​ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോണുകളിലൊന്നാണ്​ റെഡ്​ മീ നോട്ട്​ 7. ബജറ്റ്​ സ്​മാർട്ട ്​ ഫോൺ നിരയിൽ കാമറയുടെ കാര്യത്തിൽ നോട്ട്​ 7നെ വെല്ലാൻ എതിരാളികളുണ്ടാകില്ലെന്നാണ്​ വിലയിരുത്തൽ. ഇതിനൊപ്പം ഷവോമിയുടെ ആദ്യ ആൻഡ്രോയിഡ്​ ഗോ ഫോണി​​​െൻറ വരവിനായും ടെക്​ പ്രേമികൾ കാത്തിരിപ്പിലാണ്​.

3 ജി.ബി റാം 32 ജി.ബ ി സ്​റ്റോറേജ്​, 4 ജി.ബി റാം 64 ജി.ബി റാം സ്​റ്റോറേജിലും നോട്ട്​ 7 വിപണിയിലെത്തുമെന്നാണ്​ വിലയിരുത്തൽ. കറുപ്പ്​, നീല, ചുവപ്പ്​ നിറങ്ങളിൽ നോട്ട്​ 7 എത്തും. 6.3 ഇഞ്ച്​ ഫുൾ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേ, വാട്ടർഡ്രോപ്​ നോച്ച്​, സ്​നാപ്​ഡ്രാഗൺ 660 പ്രൊസസർ, 48+5 മെഗാപിക്​സലി​​​െൻറ ഇരട്ട പിൻ കാമറ, 13 മെഗാപിക്​സൽ മുൻ കാമറ, യു.എസ്​.ബി ടൈപ്പ്​ സി, 4000 എം.എ.എച്ച്​ ബാറ്ററി എന്നിവയാണ്​ ഫോണി​​​െൻറ പ്രധാന പ്രത്യേകത. ഗ്രേഡിയൻറ്​ ഫിനിഷിലാവും ഫോണെത്തുക. ആൻഡ്രോയിഡ്​ പൈ അടിസ്ഥാനമാക്കിയാവും പ്രവർത്തനം.

​ആൻഡ്രോയിഡ്​​ ഗോ ഉപയോഗിക്കുന്ന ആദ്യ ഫോണാണ്​ റെഡ്​ മീ ഗോ. 1 ജി.ബി റാമും 8 ജി.ബി മെമ്മറിയുമാണ്​ ഫോണിനുണ്ടാകുക. 5 ഇഞ്ച്​ എച്ച്​.ഡി ടച്ച്​ സ്​ക്രീൻ ഡിസ്​പ്ലേ, സ്​നാപ്​ഡ്രാഗൺ 425, എട്ട്​ മെഗാപിക്​സൽ പിൻ കാമറ, 5 മെഗാപിക്​സൽ മുൻ കാമറ എന്നിവയെല്ലാമാണ്​ സവിശേഷത. ആൻഡ്രോയിഡ്​ ഒാറിയോയാണ്​ സോഫ്​റ്റ്​വെയർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobilesmalayalam newsXioamiRedmi GoRedmi Note 7Technology News
News Summary - Redmi Note 7, Redmi Go’s Purported Storage Variants-Technology
Next Story