കളി മാറ്റാൻ നോട്ട് 7
text_fieldsറെഡ് മീ നോട്ട് 7 ഇന്ത്യൻ ടെക് ലോകത്തിെൻറ ഗതിമാറ്റുമെന്ന് ഷവോമി ഇന്ത്യ തലവൻ മനുകുമാർ ജെയിൻ. അതുകൊണ് ടാണ് ഫോണിെൻറ വരവ് അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ തലതിരിച്ച് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇ ൗ വർഷം ഇന്ത്യൻ ടെക് ലോകത്തെ ഞെട്ടിക്കുകയാണ് ഷവോമിയുടെ ലക്ഷ്യം. ഇതിനായി നിരവധി പുതിയ ഉൽപന്നങ്ങൾ പുറത്തിറക ്കുമെന്ന് മനുകുമാർ ജെയിൻ വ്യക്തമാക്കി.
ഇന്ത്യൻ സ്മാർട്ട്ഫോൺ വ്യവസായം നോട്ട് 7ന് ശേഷവും അതിനു മുമ്പും എന്ന രീതിയിലാവും ഇനി വിലയിരുത്തപ്പെടുക. രാജ്യത്തെ ഉപഭോക്താകൾക്കായി ഏറ്റവും മികച്ചത് തന്നെ നൽകുക എന്നതാണ് ഷവോമിയുടെ ലക്ഷ്യം. ഫോണിെൻറ പുറത്തിറക്കൽ ചടങ്ങിലും ചില പുതുമകളുണ്ടാകുമെന്ന് മനുകുമാർ ജെയിൻ പറഞ്ഞു. നോട്ട് 7െൻറ ലോഞ്ചിനെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റെഡ് മീ ഇനി മുതൽ പ്രത്യേക ബ്രാൻഡായായും പ്രവർത്തിക്കുക. എന്നാൽ, പ്രത്യേക സ്ഥാപനമാക്കി രജിസ്റ്റർ ചെയ്യില്ല. ഷവോമിയുടെ തന്നെ പോക്കോ ബ്രാൻഡിന് സമാനമായിരിക്കും ഇനി റെഡ് മീയുടെ ഇന്ത്യയിലെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. 48 മെഗാപിക്സൽ പിൻ കാമറയുടെ കരുത്തിലെത്തുന്ന നോട്ട് 7 വൈകാതെ ഇന്ത്യൻ വിപണിയിലും അവതരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.