അഭ്യൂഹങ്ങൾക്ക് വിരാമം; എത്തുന്നത് ഷവോമി നോട്ട് 7 എസ്
text_fieldsകഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പുതിയ ഫോണിനെ കുറിച്ചുള്ള സൂചനകൾ ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക ്കളായ ഷവോമി നൽകിയത്. ഷവോമി ഇന്ത്യയുടെ തലവനായ മനുകുമാർ ജെയിനാണ് പുതിയ ഫോൺ എത്തുന്ന വിവരം ട്വിറ്ററിലുടെ പങ ്കുവെച്ചത്. വാർത്ത പുറത്ത് വന്നതോടെ ഷവോമിയുടെ സബ് ബ്രാൻഡ് പോക്കോയുടെ എഫ് 1ന് പിൻഗാമിയായി എഫ് 2 എത്തുമെന്ന് അഭ്യൂഹങ്ങൾ പരന്നു. എന്നാൽ, ഇത്തരം വാർത്തകൾക്ക് വിരാമമിട്ട് പുതിയ ഫോണിനെ കുറിച്ചുള്ള വിവരങ്ങൾ മനുകുമാർ ട്വിറ്ററിലൂടെ പങ്കുവെച്ചു.
ഷവോമി നോട്ട് 7 സീരിസിൻെറ ഭാഗമായി നോട്ട് 7 എസായിരിക്കും പുതുതായി എത്തുന്ന ഷവോമി ഫോൺ. 48 മെഗാപിക്സലിൻെറ കാമറയുമായിട്ടായിരിക്കും നോട്ട് 7 എസിൻെറ വരവ്. ഇരട്ട കാമറകളായിരിക്കും ഫോണിൻെറ പിന്നിലുണ്ടാവുകയെങ്കിലും രണ്ടാമത്തെ കാമറയെ കുറിച്ചുള്ള സൂചനകൾ പുറത്ത് വന്നിട്ടില്ല. മെയ് 20ന് ഫോൺ ഔദ്യോഗികമായി പുറത്തിറങ്ങും.
ഷവോമിയുടെ മോഡലുകളിൽ ചൂടപ്പം പോലെ വിറ്റഴിയുന്ന ഫോണാണ് നോട്ട് 7 പ്രോ. ഈ സീരിസിലേക്കാണ് നോട്ട് 7 എസ് എത്തുന്നത്. റിയൽ മി 3 പ്രോ ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ ലക്ഷ്യമിട്ടാവും നോട്ട് 7 എസിനെ ഷവോമി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.