Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightറിയൽ മിയെ...

റിയൽ മിയെ പിടിച്ചുകെട്ടാൻ നോട്ട്​ 8 സിരീസുമായി റെഡ്​ മി

text_fields
bookmark_border
NOTE-8-PR0
cancel

ഇന്ത്യൻ വിപണിയിൽ എതിരാളികളില്ലാതെ കുതിക്കുകയായിരുന്നു ഷവോമി ഇപ്പോൾ കടുത്ത വെല്ലുവിളി ഉയർത്തുന്നത്​ റിയൽ മീയാണ്​. വിലക്കുറവി​​െൻറ മാജിക്കുമായി ചുവടുറപ്പിച്ച ഷവോമിയെ അതേ നാണയത്തിൽ തിരിച്ചടിക്കുകയായിരുന്നു റിയൽ മ ി. ഇത്​ തിരിച്ചറിഞ്ഞാണ്​ മികച്ച ഫീച്ചറുകളുമായി നോട്ട്​ 8 സീരിസിനെ ഷവോമി വിപണിയിൽ എത്തിച്ചിരിക്കുന്നത്​.

നോട്ട്​ 8, നോട്ട്​ 8 പ്രോ എന്നീ രണ്ട്​ ഫോണുകളാണ്​ പുറത്തിറക്കിയത്​​. നോട്ട്​ 8​​െൻറ 4 ജി.ബി റാം 64 ജി.ബി സ്​റ്റേ ാറേജ്​ വേരിയൻറിന്​ 9,999 രൂപയാണ്​ വില. 6 ജി.ബി 128 ജി.ബി വേരിയൻറിന്​ 12,999 രൂപയും നൽകണം. നോട്ട്​ 8 പ്രോയുടെ ആറ്​ ജി.ബി റാം 64 ജി.ബി സ്​റ്റോറേജ്​ വേരിയൻറിന്​ 14,999 രൂപയും 128 ജി.ബി മോഡലിന്​ 15,999 രൂപയുമാണ്​ വില. 8 ജി.ബി റാമും 128 ജി.ബി സ്​റ്റോറേജുമുള്ള​ വേരിയൻറിന്​ 17,999 രൂപയുമാണ്​ വില.

റെഡ്​ മി നോട്ട്​ 8
90 ശതമാനം സ്​ക്രീൻ ടു ബോഡി റേഷ്യോയോട്​ കൂടിയ 6.3 ഇഞ്ച്​ ഡോട്ട്​ നോച്ച്​ ഡിസ്​​േപ്ല, സ്​നാപ്​ഡ്രാഗൺ 665 പ്രൊസസർ എന്നിവയാണ്​ ഫോണി​​െൻറ പ്രധാന സവിശേഷതകൾ. നാല്​ കാമറകളാണ്​ ഫോണിൽ ഷവോമി പിൻവശത്ത്​ ഉൾക്കൊള്ളിച്ചിരിക്കുന്നത്​. 48 മെഗാപിക്​സലി​േൻറതാണ്​ പ്രധാന കാമറ.

120 ഡിഗ്രി വൈഡ്​ ആംഗിൾ ലെൻസോട്​ കൂടിയ 8 മെഗാപിക്​സൽ കാമറയും മാക്രോ ലെൻസോട്​ കൂടിയ 2 മെഗാപിക്​സലി​​െൻറ രണ്ട്​ ​കാമറയും ഷവോമി ഉൾക്കൊള്ളിച്ചിട്ടുണ്ട്​. 13 മെഗാപിക്​സലി​​െൻറ സെൽഫി കാമറയും ഉൾക്കൊള്ളിച്ചിരിക്കുന്നു. നൈറ്റ്​ മോഡ്​ ഫോ​ട്ടോഗ്രാഫി ഷവോമി മെച്ചപ്പെടുത്തിയിട്ടുണ്ട്​. എ.ഐ ബ്യൂട്ടിഫൈ, പോർട്ടറൈറ്റ്​ മോഡ്​, എ.ഐ സീൻ ഡിറ്റക്ഷൻ എന്നിവയാണ്​ സെൽഫി കാമറയുടെ സവിശേഷതകൾ. 4000 എം.എ.എച്ച്​ ബാറ്ററിയുള്ള ഫോണിൽ 18W ഫാസ്​റ്റ്​ ചാർജിങ്ങും ഉൾപ്പെടുത്തിയിട്ടുണ്ട്​.

നോട്ട്​ 8 പ്രോ
6.53 ഇഞ്ച്​ 3D കർവ്​ഡ്​ ഗ്ലാസ്​ ഡിസ്​പ്ലേ, മീഡിയടെക്​ G90 ചിപ്​സെറ്റ്​, 64 മെഗാപിക്​സൽ കാമറ എന്നിവയാണ്​ പ്രധാന സവിശേഷതകൾ. 64 മെഗാപിക്​സലി​​െൻറ പ്രധാന കാമറക്കൊപ്പം എട്ട്​ മെഗാപിക്​സലി​​െൻറ വൈഡ്​ ആംഗിൾ ലൈൻസും 2 മെഗാപിക്​സലി​​െൻറ രണ്ട്​ കാമറകളും ഫോണിലുണ്ട്​. സെൽഫിക്കായി 20 മെഗാപിക്​സൽ കാമറയാണ്​ ഉൾക്കൊള്ളിച്ചിരിക്കുന്നത്​. 4500എം.എ.എച്ചാണ്​ ബാറ്ററി​ ശേഷി. എൻ.എഫ്​.സി, യു.എസ്​.ബി ടൈപ്പ്​ സി പോർട്ട്​, 3.5 എം.എം ഓഡിയോ ജാക്ക്​, ഐ.ആർ ബ്ലാസ്​റ്റർ എന്നിവയും ഫോണിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Redmimobilesmalayalam newsNote 8Note 8 proTechnology News
News Summary - Redmi Note 8 Pro Launch-Technology
Next Story