Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightറെഡ്​ മി നോട്ട്​ 9...

റെഡ്​ മി നോട്ട്​ 9 സീരിസ്​ പുറത്തിറങ്ങി

text_fields
bookmark_border
redmi-note-9
cancel

ബംഗളൂരു: റെഡ്​ മിയുടെ നോട്ട്​ 9 സീരിസ്​ ഫോണുകൾ ഷവോമി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. നോട്ട്​ 9 പ്രോ, നോട്ട ്​ 9 പ്രോ മാക്​സ്​ എന്നീ മോഡലുകളാണ്​ ഇന്ത്യയിലെത്തിയത്​. നോട്ട്​ 9​ പ്രോയുടെ 4 ജി.ബി റാം 64 ജി.ബി സ്​റ്റോറേജ്​ വകഭേദത്തിന്​ 12,999 രൂപയായിരിക്കും വില. 6 ജി.ബി റാം 128 ജി.ബി സ്​റ്റോറേജിന്​ 15,999 രൂപയും നൽകണം. നോട്ട്​ 9 പ്രോ മാക്​സി​​െൻറ 6 ജി.ബി 64 ജി.ബി സ്​റ്റോറേജിന്​ 14,999 രൂപയും 6 ജി.ബി 128 ജി.ബി സ്​റ്റോറേജിന്​ 16,999 രൂപയും 8 ജി.ബി റാം 128 ജി.ബി സ്​റ്റോറേജിന്​ 18,999 രൂപയുമാണ്​ വില. മാർച്ച്​ 25 മുതൽ ഫോൺ വിപണിയിൽ ലഭ്യമായി തുടങ്ങും.

നോട്ട്​ 9 പ്രോ മാക്​സ്​
ഷവോമിയുടെ ഓറ ബാലൻസ്​ ഡിസൈനുമായിട്ടാണ്​ നോട്ട്​ 9 പ്രോ മാക്​സ്​ വിപണിയിലെത്തുന്നത്​. 6.67 ഇഞ്ചാണ്​ ഡിസ്​പ്ലേ വലിപ്പം. മുന്നിലും പിന്നിലും കോർണിങ്​ ഗോറില്ല ഗ്ലാസ്​ 5 ​​െൻറ സുരക്ഷ നൽകുന്നുണ്ട്​. 64 മെഗാപിക്​സലി​​േൻറതാണ്​ ഫോണിലെ പ്രധാന കാമറ. 8 മെഗാപിക്​സലി​​െൻറ അൾട്രാ വൈഡ്​ കാമറയും 5 മെഗാപിക്​സലി​​െൻറ മാക്രോ ലെൻസും രണ്ട്​ മെഗാപിക്​സലി​​െൻറ ഡെപ്​ത്​ സെൻസറും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. 32 മെഗാപിക്​സലി​​െൻറ സെൽഫി കാമറയും ഉൾക്കൊള്ളിച്ചിട്ടുണ്ട്​.

ക്വാൽകോം സ്​നാപ്​ഡ്രാഗൺ 720 ജി പ്രൊസസറാണ്​ ഫോണിന്​ കരുത്ത്​ പകരുന്നത്​. അടുത്തിടെ പുറത്തിറക്കിയ റിയൽ മി 6 പ്രോയിലും 720 ജി ​പ്രൊസസറായിരുന്നു ഉപയോഗിച്ചിരുന്നത്​. ഐ.എസ്​.ആർ.ഒയുടെ നാവിക്​ സാ​ങ്കേതികവിദ്യയുമായിട്ടാണ്​ നോട്ട്​ 9 പ്രോ മാക്​സ്​ എത്തുന്നത്​. 5020എം.എ.എച്ചാണ്​ ബാറ്ററി ശേഷി. 33 വാട്ട്​ ഫാസ്​റ്റ്​ ചാർജറും ഷവോമി ഫോണിൽ ഉൾക്കൊള്ളിക്കും.

റെഡ്​മീ നോട്ട്​ 9 പ്രോ
സ്​നാപ്​ഡ്രാഗൺ 720 ജി പ്രൊസസറാണ്​ ​നോട്ട്​ 9 പ്രോക്കും കരുത്ത്​ നൽകുന്നത്​. 4 ജി.ബി റാം 64 ജി.ബി സ്​റ്റോറേജിലും 6 ജി.ബി റാം 128 ജി.ബി സ്​റ്റോറേജിലും ഫോൺ വിപണിയിലെത്തും. 48 മെഗാപിക്​സൽ പ്രൈമറി കാമറയും 8 മെഗാപിക്​സൽ അൾട്രാ വൈഡ്​ കാമറയും അഞ്ച്​ മെഗാപിക്​സൽ മാ​​േക്രാ കാമറയും 2 മെഗാപിക്​സൽ ഡെപ്​ത്​ സെൻസറുമാണ്​ ഷവോമി ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. 16 മെഗാപിക്​സലി​േൻറതാണ്​ ഫോണിലെ സെൽഫി കാമറ. 6.67 ഇഞ്ച്​ ഫുൾ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേയാണ്​ ഉള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Redmimobilesmalayalam newsNote 9 proNote 9 Pro maxTechnology News
News Summary - Redmi Note 9 in India-Technology
Next Story